എഴുതണം എന്ന് കരുതിയതല്ല. പക്ഷെ അത്രയേറെ രോദനം കേള്‍ക്കുമ്പോള്‍ എഴുതാതെ വയ്യ. We_Are_All_Responsible എന്ന ഉത്തമ ബോധ്യത്തില്‍ ആണ് എഴുതുന്നത്..
• 14 നു (14-06-2020) നാട്ടില്‍ വന്നു (DXB – Kochi)
• ദുബായില്‍ നിന്ന് റാപിഡ് ടെസ്റ്റ് ചെയ്തിരുന്നു, പസ്സ്പോര്ട്ടില് FIT To FLY sticker പതിച്ചതിന് ശേഷം മാത്രേ ബോര്‍ഡ് ചെയ്യാന്‍ അനുവദിക്കൂ.
• യാത്രയില്‍ ഉടനീളം മോള് എവിടെങ്കിലും തൊടുന്നുണ്ടോ എന്ന് നോക്കി ഉറങ്ങാതിരുന്നു.
• അടുത്തിരുന്ന യാത്രക്കാരനും നല്ല vigilant ആയിരുന്നു.
• രാത്രി 1 മണിക്ക് ലാന്‍ഡ് ചെയ്തു.
• ഫ്ലൈറ്റ് ലാന്‍ഡ് ചെയ്ത ഉടനെ എല്ലാവരും എണീറ്റ് വെപ്രാളപ്പെട്ട് ഫോണ്‍ ചെയ്തു തുടങ്ങി. ഞാന്‍ ഇരുന്നത് 26 മത് വരിയില്‍ ആയിരുന്നു. ഈ ഫോണ്‍ ചെയ്യുന്നവരുടെ ഉമിനീര് തെറിച്ചാലും അസുഖ ബാധിതര്‍ ആവാം.
• 20 പേര് ഉള്ള ഗ്രൂപ്പുകള്‍ ആയി ആണ് ഇറക്കിയത് കേരളത്തില്‍, അവിടുന്ന് കയറുമ്പോള്‍ എല്ലാവരും ഒരുമിച്ചു ആണ് കയറിയത്.
• Prepaid taxi book ചെയ്യാന്‍ നില്ക്കുമ്പോള് തൊട്ടു പുറകിലെ പ്രവാസി മുട്ടി മുട്ടിനില്ക്കുന്നു. അവസാനം ഞാന്‍ ആളുടെ അനിഷ്ടം വക വെക്കാതെ പറഞ്ഞു സാമൂഹിക അകലം ദുബായില്‍ മാത്രം പോരാ എന്ന്. കേരളത്തില്‍ സാമൂഹിക അകലം പുള്ളിക്ക് ബാധകം അല്ല.
• ഉദ്യോഗസ്ഥര്‍ നല്ല രീതിയില്‍ ആണ് പെരുമാറിയത്.
• യാത്രയില്‍ ഉടനീളം ടാക്സി ഡ്രൈവര്‍ ചേട്ടന് പോസിറ്റീവ് കാര്യങ്ങള്‍ മാത്രം പറഞ്ഞു കൊണ്ടേ ഇരുന്നു.
• എന്നും ആരോഗ്യ പ്രവര്‍ത്തകര്‍ വിളിക്കുന്നു, വേണ്ട ഉപദേശങ്ങള്‍ തരുന്നു, ഒറ്റക്കല്ല എന്ന് ഓര്‍മിപ്പിച്ചു കൊണ്ടേ ഇരിക്കുന്നു.. ആദ്യം വിളിച്ചത് വീടെത്തി കൃത്യം 2 മണികൂര് കഴിഞ്ഞപ്പോള്‍….ഞാന്‍ എത്തിയത് രാവിലെ 5 മണിക്ക് അവര്‍ വിളിച്ചത് 7 മണിക്ക്.
• വീടിനടുത്തുള്ള PHC എന്നും വിളിക്കും…. ജില്ലാതല ആരോഗ്യ സംവിധാനത്തില്‍ നിന്ന് കൌണ്‍സില്‍ ചെയ്യാന്‍ വിളിക്കും. പിന്നെ ഇടയ്ക്കു പോലീസ് വിളിച്ചു, ഞാന്‍ അവിടെ ഇല്ലേ എന്ന് ഉറപ്പിക്കാന്‍ അല്ല..സഹായം എന്തെങ്കിലും വേണോ എന്ന് ചോദിക്കാന്‍.
• എന്ത് ആവശ്യം ഉണ്ടെങ്കിലും സഹായിക്കാം എന്ന് നാട്ടുകാരും സുഹൃത്തുക്കളും ബന്ധുക്കളും (ബഷീര്‍ക്ക, സുവീഷ്,സൂരജേട്ടന്, ശിവദാസേട്ടന് etc )
• സ്ഥിരം വീട്ടില്‍ സാധങ്ങള്‍ വാങ്ങുന്ന സൂപ്പര്‍ മാര്‍ക്കറ്റ് വീട്ടില്‍ സാധങ്ങള്‍ ഗേറ്റില്‍ കൊണ്ട് വക്കുന്നു…അമ്മ വന്നാലെ ഇനി പൈസ കിട്ടൂ എന്ന് നല്ല ബോധ്യത്തോടെ.
• ഗേറ്റ് നു വെളിയില്‍ ഇറങ്ങുന്നില്ല..ആരും ഇല്ലാത്ത വീടായത് കൊണ്ട് മുറ്റത്തിറങ്ങി മൂവാണ്ടന്‍ മാങ്ങാ പറിച്ചു കൊടുത്തു മോള്‍ക്ക്.
• അമ്മയും അച്ഛനും കാണാന്‍ വന്ന (മതിലിനപ്പുറം അവരും ഞാന്‍ വീടിന്റെ ബാല്‍ക്കണിയിലും) ഓട്ടോ ചേട്ടന് പറയുന്നു 14 ദിവസം കഴിയുന്ന അന്ന് ആള് വരാം എന്നെ ഗുരുവായൂരിലെ വീട്ടിലേക്ക് കൊണ്ട് പോകാന്‍ എന്ന്.
• ഇന്ന് (25-06-2020)ആരോഗ്യ പ്രവര്‍ത്തക വിളിച്ചു പറഞ്ഞു ടെസ്റ്റ് നു ആംബുലന്‍സ് അയക്കും റെഡി ആവണം എന്ന് , ഫ്ലൈറ്റില്‍ ഒരാള്‍ പോസിറ്റീവ് ആയാല്‍ എല്ലാവരെയും ടെസ്റ്റിനു വിധേയരാക്കും എന്ന്. ചാവക്കാട് താലുക്ക് ആശുപത്രിയില്‍ ആണ് ടെസ്റ്റ്.
• എന്നെ ആരും എവിടെയും തടഞ്ഞില്ല.. ഒരു മോശം അനുഭവമോ കുറ്റപ്പെടുത്തുന്ന നോട്ടമോ ഉണ്ടായില്ല.
• എയര്‍പോര്‍ട്ട് മുതല്‍ എല്ലാവരും നല്ല രീതിയില്‍ ആണ് പെരുമാറിയിരുന്നത്.
• നാട്ടില്‍ എത്തിയാലും ഈ പ്രചരിപ്പിക്കപെടുന്ന പോലുള്ള വിഷയങ്ങള്‍ ഇല്ല…ഒറ്റപെട്ട ചില സംഭവങ്ങള്‍ ഉണ്ടാകാം.
• നമ്മള് ജീവിച്ച നാട്ടിലും പോസിറ്റീവ് ആണെന്ന് കേട്ടാല്‍ നമ്മള് അവര്‍ക്കരികില്‍ പോയിരുന്നോ.എത്രയോ Super market കളില്‍ നമ്മള് പോകാന്‍ മടിച്ചു…അവിടെ പോസിറ്റീവ് കേസ് ഉണ്ടെന്നു പറഞ്ഞു.. നമ്മള് എത്രയോ ദിനം പുറത്തു നിന്ന് ഭക്ഷണം വാങ്ങാതെ ഇരുന്നു…ഇല്ലേ….അപ്പൊ അവിടെയും ഇങ്ങിനൊക്കെ ആയിരുന്നു..ആരും പ്രവാസികളെ അകറ്റി നിര്‍ത്തുന്നില്ല.
• പ്രചരിപ്പിക്കപ്പെടുന്ന ഒന്നോ രണ്ടോ കാര്യങ്ങള്‍ എടുത്തു എല്ലായിടത്തും ഇങ്ങിനെ ആണ് എന്ന് പറയല്ലേ. ഇതൊക്കെ എല്ലാ കാലത്തും എല്ലായിടത്തും മറ്റു പല കാരണങ്ങള്‍ കൊണ്ട് ഉണ്ടായിട്ടില്ലേ…
• കൊറോണ ഇല്ലാത്ത കാലത്ത് തിരികെ എത്തിയ പ്രവാസിയെ വീട്ടില്‍ കയറ്റാതിരുന്ന കുടുംബത്തെ കുറിച്ച് നമ്മുടെ മാധ്യമങ്ങള്‍ എഴുതിയിട്ടില്ലേ….? തിരിച്ചു വരുന്ന പ്രവാസിയെ സന്ദേഹത്തോടെ സ്വീകരിക്കുന്ന വിഷയത്തില്‍ സിനിമ ഉണ്ടായിട്ടില്ലേ… എന്തിനാ തിരിച്ചു വന്നേ എന്ന് ചോദ്യങ്ങള്‍ ഉണ്ടായിട്ടില്ലേ.
• അസാധാരണമായ ഒരു ദുരന്തത്തെ നേരിടുമ്പോള്‍…ദുരന്തം തന്നെ തേടി വരാതിരിക്കാന്‍ മുന്‍കരുതല്‍ എടുക്കുന്നതില്‍ എന്താണ് തെറ്റ്?
• പ്രവാസിയുടെ ബോഡി പോലും വേണ്ട എന്ന് പറഞ്ഞ അനുഭവങ്ങള്‍ നമ്മുടെ സാമൂഹ്യ പ്രവര്‍ത്തകര്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ടാകും
• ആകെ 12 കൊല്ലം മാത്രം ദുബായില്‍ ജീവിച്ച ഒരു പ്രവാസി എന്ന നിലക്ക് ഞാന്‍ പറയട്ടെ…ഇവിടെ ഇപ്പോഴും “കേറി വാടാ മക്കളെ തന്നെ ആണ് “
• ഇനി മടങ്ങി വന്നു അത്യാവശ്യം ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് അവിടെ തുടരാന്‍ കഴിയുമെങ്കില്‍….ദുബായിലെ ഉറങ്ങാത്ത രാവുകളും സന്തോഷ ദിനങ്ങളും അകലെ അല്ല…ദുബായ് ഇപ്പോഴും നമ്മുടെ പഴയ സ്വര്‍ണ നഗരം ആണ്.. ഗള്‍ഫിന്റെ മുത്താണ് അത് തുടരുക തന്നെ ചെയ്യും.
• സ്വാഭാവിക സംശയം ഞാന്‍ എന്താ കയറി പോന്നത് എന്ന് വയ്യാത്ത അച്ഛനെ നോക്കാന്‍ അമ്മക്ക് മാത്രം കഴിയില്ല…അപ്പൊ ഞാന്‍ വന്നെ പറ്റൂ..ഒന്നുകില്‍ ആ അച്ഛന്റെ മകന് വരണം..അപ്പോള്‍ ജീവിത മാര്‍ഗ്ഗം അടയും.ജീവിക്കാന്‍ ഞങ്ങളില്‍ ഒരാള്‍ ജോലി ചെയ്യണം.
• പല സ്ഥലങ്ങളിലും ക്വാറന്റൈന് ചിലരെങ്കിലും ലംഘിക്കുകയും ആ നാട്ടില്‍ മൊത്തം അടച്ചിടലും സംഭാവിക്കുന്നില്ലേ..
• ഇനി ഒരു തൊഴില്‍ നഷ്ടം ആര്‍ക്കും താങ്ങാന്‍ ആവില്ല.
• We_Are_All_Responsible
• കണ്ണടച്ച് ഇരുട്ടാക്കല്ലേ…നമ്മുടെ ആരോഗ്യ പ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കല്ലേ….
*ഫേസ്ബുക്ക് പോസ്റ്റ്
കടപ്പാട്: