ചാവക്കാട്: കടപ്പുറം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീയുടെ നേത്രത്വത്തിലുള്ള ജെൻ്റർ റിസോഴ്സ് സെൻ്റർ ഓഫീസ് ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.വി. ഉമ്മർകുഞ്ഞി നിർവഹിച്ചു. വൈസ് പ്രസിഡണ്ട് ശ്രീബ രതീഷ് അദ്ധ്യക്ഷത വഹിച്ചു.

സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ കെ. ഡി. വീരമണി, വി.എം. മനാഫ്, റസിയ അമ്പലത്ത് വീട്ടിൽ, മെമ്പർമാരായ പി.എ. അഷ്ക്കറലി, ഷാലിമ സുബൈർ, നിത വിഷ്ണു പാൽ, കുടുoബശ്രീ ചെയർപേഴ്സൺ ഹൈറുന്നീസ അലി, വൈസ് ചെയർ പേഴ്സൺ കെ.കെ. കുമാരി, ജെൻറർ റിസോഴ്‌സ് ബ്ലോക് കോർഡിനേറ്റർമാരായ സൽമ, സബിത, ഷഫ്ന, ജ്യോതി തുടങ്ങിയവർ പങ്കെടുത്തു.