ഗുരുവായൂർ: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഒരു ദിവസം തന്നെ വീണ്ടും കൂടി. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ പവന് 280 രൂപ വര്‍ധിച്ച് സ്വര്‍ണ വില സര്‍വ്വകാല റെക്കോര്‍ഡിട്ടിരുന്നു. സ്വര്‍ണത്തിന്റെ ആവശ്യകത വര്‍ധിച്ചതോടെ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ വീണ്ടും ഉയരുകയായിരുന്നു. പവന് 35920 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. ഇന്ന് മാത്രം രണ്ടു തവണകളായി 400 രൂപയാണ് ഉയര്‍ന്നത്