തൃശ്ശൂർ: അകാലത്തിൽ വേർപെട്ട് പോയ തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ ഓർമ്മക്കായി തൃശൂരിൽ മാതള പൂന്തോട്ടമൊരുങ്ങുന്നു. ഒയിസ്‌ക ഇന്റർനാഷണൽ ഭാരവാഹികളായ സിനിമാതാരം ജയരാജ് വാര്യരും, ഡോ .കെ എസ് രജിതനുമാണ് ഇക്കാര്യമറിയിച്ചത്. മണ്ണുത്തി കൈലാസനാഥ് സ്കൂളിനോടനുബന്ധിച്ചുള്ള ലോഹിതദാസ് സ്‌മൃതി വനത്തോട് ചേർന്നാണ് സച്ചി ആദ്യമായി സംവിധാനം ചെയ്‌ത സിനിമയായ അനാർക്കലി എന്ന് അർത്ഥം വരുന്ന മാതളപൂന്തോട്ടം ഒരുക്കുന്നത്. സച്ചിയുടെ ഓർമ്മക്കുവേണ്ടി പ്രതീകാത്മകമായി ജയരാജ് വാര്യർ ആദ്യ മാതള തൈ നടുകയും ചെയ്‌തു. സച്ചിയുടെ മരണാനന്തര ചടങ്ങുകൾക്ക് ശേഷം മാതളപൂന്തോട്ടം യാഥാർഥ്യമാക്കുമെന്നും ഡോ. രജിതൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here