.

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഊർജ്ജ സ്രോതസ്സായ, ‘വന്ദേമാതരം’ എന്ന ഭാരതത്തിന്റെ ദേശീയഗീതം എഴുതി ചിട്ടപ്പെടുത്തിയത് പ്രശസ്ത ബംഗാളി കവിയായിരുന്ന ബങ്കിം ചന്ദ്ര ചാറ്റർജിയാണ്. അദ്ദേഹത്തിന്റെ ജന്മജയന്തി ദിനത്തിൽ (27 June 1838) അദ്ദേഹത്തിന് ശത കോടി പ്രണാമങ്ങൾ അർപ്പിക്കുന്നു !!!

1876 ൽ ബങ്കിം ചന്ദ്ര ചാറ്റർജി ബ്രിട്ടീഷുകാർക്കു കീഴിൽ ജോലി ചെയ്യുമ്പോഴാണ് ഈ ഗാനം എഴുതിയത്. 1870-കളിൽ, ബ്രിട്ടീഷ് രാജ്ഞിയെ സ്തുതിക്കുന്ന “ദൈവം രാജ്ഞിയെ രക്ഷിക്കട്ടെ” എന്ന ഗാനം എല്ലാവരും നിർബന്ധമായും ആലപിക്കണമെന്ന ബ്രിട്ടീഷ് നിബന്ധനയോടുള്ള പ്രതിഷേധമായാണ് ഈ ഗാനം രചിക്കപ്പെട്ടത്. 1882-ൽ പുറത്തുവന്ന ‘ആനന്ദമഠമെന്ന’ പുസ്തകത്തിലാണ് ഈ ഗാനം ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്. ജദുനാഥ് ഭട്ടാചാര്യയാണ് ഈ ഗാനത്തിന്റെ സംഗീതസംവിധാനം നിർവ്വഹിച്ചത്. 1896-ൽ കോൺഗ്രസിന്റെ കൊൽക്കത്ത സമ്മേളനത്തിൽ രവീന്ദ്രനാഥ ടാഗോറാണ് ആദ്യമായി ഈ ഗാനം ഒരു പൊതുവേദിയിൽ ആലപിച്ചത്. ബ്രിട്ടീഷ് ഭരണകൂടം വന്ദേമാതരം പരസ്യമായി ആലപിക്കുന്നത് ഒരിടയ്ക്ക് നിരോധിച്ചു. നിരവധി സ്വാതന്ത്രസമരസേനാനികൾ ഈ കുറ്റത്തിന് തുറങ്കിലടയ്ക്കപ്പെട്ടിട്ടുണ്ട്….

LEAVE A REPLY

Please enter your comment!
Please enter your name here