കോട്ടയം: പാലായില്‍ അയല്‍വാസിയായ വീട്ടമ്മയെ പീഡനത്തിനിരയാക്കിയ യുവാവ് പിടിയില്‍. പ്രവാസിയുടെ ഭാര്യയായ നാല്‍പ്പതുകാരിയാണ് പീഡനത്തിനിരയായത്. അയല്‍ക്കാരനായ ഇരുപത്തേഴുകാരനാണ് കേസില്‍ പിടിയിലായത്. പാലാ സ്വദേശി ആശിഷ് ജോസാണ് (27) പിടിയിലായത്.

ADVERTISEMENT

പാലാ ടൗണില്‍ സപ്ലൈകോ ഓഫീസിനു സമീപത്തു നിന്നുമാണ് യുവാവ് വീട്ടമ്മയെ നിര്‍ബന്ധിച്ച് കാറില്‍ കയറ്റിയത്. വാഹനത്തില്‍ വച്ചു തന്നെയാണ് പീഡനം നടത്തിയതും. കൂടാതെ രാത്രിസമയങ്ങളില്‍ ഇയാള്‍ ഫോണ്‍ വിളിച്ച് ശല്യം ചെയ്തിരുന്നതായും വീട്ടമ്മ പരാതിയില്‍ വ്യക്തമാക്കുന്നു. യുവതിടെ പരാതിയെ തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഈരാറ്റുപേട്ട കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു

COMMENT ON NEWS

Please enter your comment!
Please enter your name here