ഗുരുവായൂർ: ആധുനിക ഗുരുവായൂരിന്റെ വികസനോത്സുക പ്രയാണങ്ങൾക്കു് നിസ്തുലമായ കർമ്മനിരതമായ സാരഥ്യം നൽകിയ പ്രഥമ ഗുരുവായൂർ നഗരസഭ വൈസ് ചെയർമാനും, കോൺഗ്രസ്സ് പ്രസ്ഥാനത്തിന്റെ സമുന്നത സാരഥിയുമായിരുന്ന വീട്ടീക്കിഴി ഗോപാലകൃഷ്ണന്റെ പതിനാറാം ചരമവാർഷിക ദിനത്തിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിററിയുടെ ആഭിമുഖ്യത്തിൽ സ്മരണാഞ്ജലി അർപ്പിച്ച് അനുസ്മരിച്ചു.

കോൺഗ്രസ്സ് ഭവനിൽ വീട്ടീക്കിഴി ഗോപാലാകൃഷ്ണന്റെ അലങ്കരിച്ച ഛായാചിത്രത്തിൽ പുഷ്പ്പാർച്ചന നടത്തി തുടക്കം കുറിച്ച സ്മരണാജ്ജലി സമ്മേളനം മുൻ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ടും, സഹകാരിയുമായ ആർ.രവികുമാർ ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ബാലൻ വാറനാട്ട് അദ്ധ്യക്ഷത വഹിച്ചു.ഒ.കെ.ആർ.മണികണ്ഠൻ, ശശി വാറനാട്ട്, ശിവൻ പാലിയത്ത്, നിഖിൽജികൃഷ്ണൻ, പി.കെ.ജോർജ്ജ്, ടി.വി.കൃഷ്ണദാസ്, മേഴ്സി ജോയ്, അരവിന്ദൻ കോങ്ങാട്ടിൽ, വി.കെ.ജയരാജ്, ഷനോജ് തൈക്കാട്, കെ.വിശ്വനാഥമേനോൻ എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here