മറ്റം: പെട്രോൾ ഡീസൽ വില  വർദ്ധനവിന് എതിരെ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി ദ്രോഹ നടപടികൾക്ക് എതിരെ ഐ എൻ ടി യു സി യുടെ നേതൃത്വത്തിൽ മറ്റം സെന്ററിൽ പ്രതിഷേധ സമരം നടത്തി. ഐ എൻ ടി യു സി ജില്ലാ വൈസ് പ്രസിഡന്റ്‌ സലാം വെന്മേനാട് ഉത്ഘാടനം ചെയ്തു. P. G. സാജൻ അധ്യക്ഷത വഹിച്ച ധർണയിൽ കോൺഗ്രസ്‌ മണ്ഡലം പ്രസിഡണ്ട്‌ മുഖ്യ പ്രഭാഷണം നടത്തി. മറ്റം കോഓപ്പറേറ്റിവ് ബാങ്ക് പ്രസിഡന്റ് E. A. ജോസ് മാസ്റ്റർ, ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ ജെയ്സൺ ചാക്കോ, പഞ്ചായത്ത് മെമ്പർ adv. P. V. നിവാസ്, ഷാജു തരകൻ, ജോയ് T.O.adv. ജിഷ, T. L. ലോനപ്പൻ എന്നിവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here