ഗുരുവായൂർ: പെട്രോൾ ഡീസൽ വില വർദ്ധനവിന് എതിരെ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി ദ്രോഹ നടപടികൾക്ക് എതിരെ ഗുരുവായൂർ ഐ എൻ ടി യു സി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഗുരുവായൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ സി എ ഗോപ പ്രതാപൻ ഉത്ഘാടനം ചെയ്തു. ഐ എൻ ടി യു സി മണ്ഡലം പ്രസിഡന്റ്‌ ഗോപിനാഥ് മനയത് അധ്യക്ഷത വഹിച്ചു, തുടർന്ന് ഐ എൻ ടി യു സി ജില്ല സെക്രട്ടറി സി ആർ മനോജ്‌ മണ്ഡലം ഭാരവാഹികളായ സി ജോയ് തോമസ്. കെ കെ അനന്തൻ എന്നിവർ പ്രസംഗിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here