കോവിഡ് രോഗ ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് തുടർന്ന് വന്നിരുന്ന ഞായറാഴ്ചകളിലെ സമ്പൂർണ്ണ ലോക്ക് ഡൗൺ ഇനി ഉണ്ടാവില്ല. പരീക്ഷകൾ ഉൾപ്പെടെയുള്ള സാഹചര്യങ്ങൾ മുൻ നിർത്തി കഴിഞ്ഞ ആഴ്ച ലോക്ക്ഡൗണിൽ ഇളവ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിയന്ത്രണം പൂർണ്ണമായി പിൻവലിക്കുന്നത്.
ഒരു ദിവസത്തേക്ക് മാത്രമായി നിയന്ത്രണം ഫലപ്രഥമല്ലെന്ന കണക്കുകൂട്ടലാണ് ഇത്തരമൊരു നീക്കത്തിന് പിന്നിലെന്നാണ് വിലയിരുത്തൽ. ഞായറാഴ്ചയിലെ ലോക്ക്ഡൗൺ മറ്റിടങ്ങളിൽ നിന്നും സംസ്ഥാനത്ത് എത്തുന്നവര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്നും അധികൃതർ കണക്കൂട്ടുന്നു. കണ്ടെയ്ന്മെന്റ് സോണുകളിലെ നിയന്ത്രണങ്ങള്‍ മറ്റ് ദിവസങ്ങളിലെ പോലെ തുടരും. ഇത് സംബന്ധിച്ച വിശദമായ ഉത്തരവ് ഇന്ന് പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്.
അതിനിടെ, കേരളത്തിലെ ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നിന്നും പുറത്തേക്ക് പോയി കോവിഡ് പോസിറ്റീവായവരുടെ വിവരങ്ങൾ സർക്കാർ ശേഖരിക്കാൻ ഒരുങ്ങുന്നു. നിലവിൽ നൂറിലധികം പേരാണ് ഇത്തരത്തിൽ കേരളത്തിന് പുറത്ത് പോസിറ്റീവായത്. ഇവര്‍ സംസ്ഥാനത്ത് നിന്ന് പോയ ദിവസം ഉൾപ്പെടെ സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള ശ്രമങ്ങളുമായു മുന്നോട്ട് പോവാനാണ് മുഖ്യമന്ത്രിി നിർദേശം നൽകിയിട്ടുള്ളത്.