ചാവക്കാട്: ചാവക്കാട് നഗരസഭയുടെ വിവിധ പ്രദേശത്തുള്ള വ്യത്യസ്ത പാർട്ടിയിൽ പ്രവർത്തിച്ചിരുന്ന പതിനഞ്ചോളം പേര്‍ സിപിഐ യില്‍ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. സിപിഐ ഗുരുവായൂർ മണ്ഡലം സെക്രട്ടറി അഡ്വക്കേറ്റ് പി മുഹമ്മദ് ബഷീർ രക്തഹാരമണിയിച്ച് സ്വീകരിച്ചു.

യോഗത്തിൽ ഐ.കെ  ഹൈദരാലി,  എ എം സജീന്ദ്രൻ, ടി ജി ബിജു, എം കെ സുരേഷ്, മുഹമ്മദ് യാസീൻ എന്നിവർ സംസാരിച്ചു. പുതുതായി ചേർന്നവരുടെ ഗ്രൂപ്പ് കൺവീനർ ആയി മുഹമ്മദ് യാസീനെ തെരഞ്ഞെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here