ഗുരുവായൂർ:കോവിഡ് 19ന്റെ സാഹചര്യത്തിൽ കാലവർഷവും പ്രളയവും മുന്നിൽ കണ്ടുകൊണ്ട് ജില്ലാ ഭരണകൂടം അടിയന്തിരമായി ഇടപെട്ട് ഗുരുവായൂർ നിയോജക മണ്ഡലത്തിലെ പ്രളയഭാധിത പ്രദേശങ്ങളിൽ മുന്നൊരുക്കങ്ങൾ നടത്തണമെന്ന് ബിജെപി ഗുരുവായൂർ നിയോജക മണ്ഡലം ഭാരവാഹി യോഗം ആവശ്യപ്പെട്ടു.ബിജെപി തൃശൂർ ജില്ലാ സെക്രട്ടറി കെ.ആർ.അനീഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ബിജെപി ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചറമ്പത്ത് അദ്ധ്യക്ഷത വഹിച്ചു.നിയോജക മണ്ഡലം ജനറൽ സെക്രട്ടറിമാരായ ടി.വി.വാസുദേവൻ മാസ്റ്റർ,സുമേഷ് തേർളി,വൈസ് പ്രസിഡന്റ് എ.വേലായുധ കുമാർ,സെക്രട്ടറിമാരായ മോഹനൻ ഈച്ചിത്തറ,കെ.ആർ.ബൈജു, ജ്യോതി രവീന്ദ്രനാഥ്,ദീപാ ബാബു തുടങ്ങിയവർ സന്നിഹിതരായി.