ഗുരുവായൂര്‍: ഗുരുവായൂർ നഗരസഭയുടെ പ്രഥമ വൈസ് ചെയർമാനും, പത്ര പ്രവർത്തകനുമായിരുന്ന വീട്ടിക്കിഴി ഗോപാലകൃഷ്ണന്റെ പതിനാറാം ചരമവാർഷികം ശനിയാഴ്ച ആചരിച്ചു. ഇതോടനുബന്ധിച്ച് ഛായാ ചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. ഗുരുവായൂർ ശ്രീകൃഷ്ണഹൈസ്കൂളിലെ അർഹരായ മൂന്ന് വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി ടെലിവിഷനുകൾ സമ്മാനിച്ചു. ഗുരുവായൂർ ദേവസ്വം മുൻ ചെയർമാൻ ടി.വി ചന്ദ്രമോഹൻ ശ്രീകൃഷ്ണ ഹൈസ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ വച്ച് ടെലിവിഷനുകൾ സമ്മാനിച്ചു.

ADVERTISEMENT

ട്രസ്റ്റ് പ്രസിഡണ്ട് ആർ. രവികുമാർ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാന അദ്ധ്യാപിക ലത, ട്രസ്റ്റ് ഭാരവാഹികളായ ശശി വാറനാട്ട്, ശിവൻ പാലിയത്ത്, ആർ.ജയകുമാർ, പി.വി ഗോപാലകൃഷ്ണൻ , എൻ ഇസ്മയിൽ, നിഖിൽ ജി കൃഷ്ണൻ, പി.ടി.എ പ്രസിഡണ്ട് രാമചന്ദ്രൻ പല്ലത്ത്, അദ്ധ്യാപികമാരായ രാജലക്ഷമി, ഷൈലജ എന്നിവർ പ്രസംഗിച്ചു. കൂടാതെ ഒരു വ്യക്തിക്ക് ചികിൽസാ സഹായവും നൽകി.

COMMENT ON NEWS

Please enter your comment!
Please enter your name here