ഗുരുവായൂർ : ക്ഷേത്രത്തിന് പുറത്ത് ദീപസ്തംഭത്തിന് സമീപം നിന്ന് ദർശനം നടത്താൻ എത്തുന്നവരുടെ എണ്ണത്തിൽ നേരിയ വർധന. ഇന്നലെ രാവിലെ ഒൻപതരയോടെ ഉച്ചപ്പൂജ നട തുറന്ന സമയത്ത് ദർശനത്തിന് ചെറിയ ക്യൂ ഉണ്ടായി. സാമൂഹിക അകലം പാലിക്കാൻ ദേവസ്വം വരച്ചിട്ട വൃത്തങ്ങളിൽ നിന്നാണ് ഭക്തർ ദർശനം നടത്തിയത്.ഇന്നലെ ഭണ്ഡാരത്തിൽ നിന്ന് 11.36 ലക്ഷം രൂപ ലഭിച്ചു. വ്യാഴാഴ്ച 20 കുട്ടകങ്ങൾ എടുത്തപ്പോൾ എണ്ണിത്തീരാൻ രാത്രി 7 ആയതിനാൽ ഇന്നലെ 16 കുട്ടകങ്ങളിൽ മാത്രമാണ് പണം ശേഖരിച്ചത്. ദീപസ്തംഭത്തിനു മുന്നിലെ ഭണ്ഡാരത്തിലെ പണം പൂർണമായി എടുത്തു കഴിഞ്ഞില്ല.