ഗുരുവായൂർ: ക്ഷേത്രത്തിൽ ഭണ്ഡാരം തുറന്ന് കാണിക്കയെണ്ണൽ തുടരുന്നു. രണ്ടാംദിവസം എണ്ണിയത് 11.36 ലക്ഷം രൂപയാണ്. കിഴക്കേ ദീപസ്തംഭത്തിനു മുന്നിലെ വലിയ ഭണ്ഡാരവും കല്യാണമണ്ഡപത്തിനടുത്തള്ള താത്‌കാലിക ഭണ്ഡാരവുമാണ് വെള്ളിയാഴ്ച എണ്ണിയത്. രണ്ടുദിവസംകൊണ്ട് രണ്ട്‌ ഭണ്ഡാരങ്ങൾമാത്രമാണ് തുറന്ന് എണ്ണാൻ സാധിച്ചത്. 35-ലേറെ ഭണ്ഡാരങ്ങൾ തുറക്കാനുണ്ട്. എണ്ണാൻ ഇരുപതു പേരാണുള്ളത്. എണ്ണിത്തീരാൻ മൂന്നാഴ്ചയെങ്കിലുമാകും.

LEAVE A REPLY

Please enter your comment!
Please enter your name here