ഗുരുവായൂരിൻ്റെ സാമൂഹ്യ സാംസ്ക്കാരിക മാധ്യമ രാഷ്ട്രിയ രംഗത്ത് വ്യത്യസ്ഥമായ പന്ഥാവിലൂടെ സഞ്ചരിക്കുകയും എല്ലാവരുടേയും സംപ്രീതിക്ക് പാത്രീഭൂതനാകുകയും ചെയ്ത വീട്ടിക്കിഴി ഗോപാലകൃഷ്ണൻ്റെ അകാല വിയോഗത്തിന് ജൂൺ 27 ന് പതിനാറ്‌ വർഷമാകുകയാണ്
ഗുരുവായൂരിൻ്റെ പ്രഥമ നഗരസഭാ വൈസ് ചെയർമാൻ എന്ന നിലക്ക് നാടിൻ്റെ നാനോന്മുഖമായ വികസന പ്രവർത്തനങ്ങളിൽ അദ്ദേഹത്തിൻ്റെ പ്രവർത്തന പാടവം ഈ നാട് അനുഭവിച്ചറിഞ്ഞതാണ്..

ADVERTISEMENT

ഗുരുവായൂരിൻ്റെ പൊതുജിവിതത്തിന് അദ്ദേഹത്തിൻ്റെ
നഷ്ടം നികത്താനാകാത്ത വിടവും വലിയ ശൂന്യതയുമാണ് സംഭാവന ചെയ്തത്
നിലപാടുകളിൽ വിട്ടുവീഴ്ചയ്ക്കു വശംവദനാകാതെആരുടെ മുൻപിലും തല കുനിക്കാൻ തയ്യാറില്ലാതെ ഉയർന്ന ശിരസ്സും വലിയ മനസ്സുമായി അദ്ദേഹം ജലത്തിലെ മൽസ്വം പോലെ ജനങ്ങളോടൊപ്പം എന്നും നിലകൊണ്ടു.അതു കൊണ്ട് തന്നെ ഈ നാടിൻ്റെ ആരാധനപാത്രമായി അദ്ദേഹം മാറി
അദ്ദേഹത്തിൻ്റെ അനശ്വര സ്മരണകളെ ദീപ്തമാക്കുമാറ് വീട്ടിക്കിഴി ഗോപാലകൃഷ്ണൻ ട്രസ്റ്റ് വർഷം തോറും വിപുലമായ ചടങ്ങുകളോടെ ജൂൺ 27ൻ്റെ ഓർമ്മകളെ ഊഷരമാക്കിആഘോഷിച്ച് വരുന്നുണ്ട്. അനുസ്മരണ സമ്മേളനവും മാധ്യമ പുരസ്കാരവും ഗുരുവായൂരിലെ വിവിധ മേഖലകളിൽ മികച്ച വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വങ്ങളെ ആദരിച്ചും വിദ്യാദ്യാസ അവാർഡ് ദാനവും ഒപ്പം രോഗികളായ പാവങ്ങൾക്ക് ധനസഹായം നൽകിയും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് ആശ്വാസമായുമൊക്കെ വൈവിധ്യമായ ചടങ്ങാണ് സംഘടിപ്പിക്കാറുള്ളത്
നിർഭാഗ്യവശാൽ ഈ വർഷം കോവിഡെന്ന മഹാമാരി നമ്മുടെയെല്ലാം ജീവിതക്രമത്തിൻ്റെ താളം തെറ്റിക്കുകയും ഭീതിയുടേയും ആശങ്കയുടേയും നിഴലിലാക്കുകയും ചെയ്തിരിക്കയാണ്.

ഈ സന്നിഗ്ദാവസ്ഥയിൽ ഇപ്രാവശ്യം ട്രസ്റ്റിൻ്റെ എല്ലാ ചടങ്ങുകളും പുരസ്കാരങ്ങളും ഉപേക്ഷിക്കാൻ വളരെ വൈമനസ്യത്തോടെയാണെങ്കിലും നിർബ്ബന്ധിതരായിരിക്കുകയാണ്. നമ്മുടെ നാട് നേരിടുന്ന വലിയ ദുരന്തത്തിൽ നിന്ന് കരകയറാനുള്ള ഭഗീരഥ ശ്രമം നടക്കുമ്പോൾ അതിനെ ചേർത്തു പിടിച്ചു കൊണ്ട് ഹ്രസ്വമായ ഒരനുസ്മരണ ചടങ്ങും തുടർന്ന് സർക്കാർ നിയന്ത്രണങ്ങൾ പാലിച്ച് ഗുരുവായൂർ ശ്രീകൃഷ്ണാ ഹൈസ്കൂളിലെ മൂന്ന് നിർദ്ധന വിദ്യാർത്ഥികൾക്കു് ഓൺലൈൻ പ0നത്തിനുതകുന്ന ടിവികൾ നൽകുന്ന മഹത്തായ കർമ്മം മുൻ ഗുരുവായൂർ ദേവസ്വം ചെയർമാൻ ശ്രീ.ടി.വി.ചന്ദ്രമോഹൻ നിർവ്വഹിക്കപ്പെടുകയും ചെയ്തു കൊണ്ട് ഗോപാലകൃഷ്ണൻ്റെ ജ്വലിക്കുന്ന ഓർമ്മകൾക്കു് മുൻപിൽ ട്രസ്റ്റ് അഞ്ജലീബദ്ധരാകുന്നു…..

തയ്യാറാക്കിയത് : ശശി വാറനാട്ട്, ഗുരുവായൂർ

COMMENT ON NEWS

Please enter your comment!
Please enter your name here