ചാവക്കാട്: ഐ എൻ ടി യു സി പുന്നയൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെ പോസ്റ്റോഫീസിനു മുന്നിൽ ധർണ്ണ നടത്തി. എടക്കഴിയൂർ പോസ്റ്റോഫിസിനു മുന്നിൽ നടന്ന ധർണ്ണ ഐ എൻ ടി യു സി ഗുരുവായൂർ റീജിണൽ കമ്മിറ്റി പ്രസിഡൻ്റ് എം.എസ്. ശിവദാസ് ഉദ്ഘാടനം നിർവ്വഹിച്ചു.

മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് കെ.പി. നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. മത്സ്യ തൊഴിലാളി സംസ്ഥാന സെക്രട്ടറി സി.വി. സുരേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. ഐ എൻ ടി യു സി ഭാരവാഹികളായ പ്രേമ ബാലകൃഷ്ണൻ, ഷണൻമുഖൻ മങ്ങാട്ട്, വി.കെ. ഹംസ, എം. നൗഷാദ് എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here