മലപ്പുറം : ‘എനിക്ക് പെണ്ണായി ജീവിക്കണം. അതിനുള്ള എല്ലാ പക്വതയും എനിക്കുണ്ട്. ‘ മലപ്പുറത്തെ 17കാരന്റെ വിചിത്ര ആവശ്യം കേട്ട് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഞെട്ടി . തന്റെ ആവശ്യം വീട്ടുകാര്‍ക്കു മുമ്പില്‍ അവതരിപ്പിച്ച ശേഷമാണ് ഇതെ ആവശ്യവുമായി കൗമാരക്കാരന്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്കു മുന്‍പില്‍ എത്തിയത്.

ADVERTISEMENT

സ്വന്തം ഇഷ്ടപ്രപ്രകാരമാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. തനിക്ക് സ്ത്രീയായി ജീവിക്കാനാണ് ആഗ്രഹം. അതിനുള്ള എല്ലാ പക്വതയും തനിക്കുണ്ടെന്ന് 17കാരന്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയെ അറിയിച്ചു. ഇതോടെ കുട്ടിയെ ഒരു മാസത്തേക്ക് ട്രാന്‍സ് ജെന്‍ഡര്‍ പ്രതിനിധിയുടെ സംരക്ഷണത്തില്‍ അയച്ചു. കുട്ടി ട്രാന്‍സ്‌ജെന്‍ഡ് വിഭാഗത്തിലുള്ള പരിവര്‍ത്തന ദിശയിലാണെന്ന് കമ്മിറ്റി വിലയിരുത്തി.

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുള്ള ആള്‍ക്കൊപ്പം താമസിക്കാനാണ് തനിക്ക് താല്‍പര്യമെന്ന് കുട്ടി കമ്മറ്റിക്ക് മുമ്പാകെ വ്യക്തമാക്കി. കുട്ടിയെയും കുടുംബാഗങ്ങളെയും കൗണ്‍സിലിംഗിന് വിധേയമാക്കുകയും മൊഴി രേഖപ്പെടുത്തിയതിന് ശേഷമാണ് ഇക്കാര്യത്തില്‍ കമ്മറ്റി ഉത്തരവിട്ടത്. ആഴ്ചയിലൊരിക്കല്‍ കുട്ടിയെ സന്ദര്‍ശിക്കാന്‍ കുടുംബത്തിന് അനുമതി നല്‍കി .

COMMENT ON NEWS

Please enter your comment!
Please enter your name here