ഗുരുവായൂർ: നഗരസഭയിലെ 25ാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റി നെന്മിനി ലക്ഷം വീട് കോളനിയിലെ അംഗൻവാടിയിലെ കുട്ടികൾക്ക് വേണ്ടി ടി.വി സമ്മാനിച്ചു, വാർഡ് പ്രസിഡൻ്റ് ഷാഫിർഅലി മുഹമ്മദിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മണ്ഡലം സെക്രട്ടറി വിലാസ് മുരളി സ്വാഗതം പറഞ്ഞു, മണ്ഡലം പ്രസിഡൻറ്  ബാലൻ വാറനാട്ട് ഉൽഘാടനം ചെയ്തു. കൗൺസിലർമാരായ റഷീദ് കുന്നിക്കൽ, പ്രിയ രാജേന്ദ്രൻ, ഗുരുവായൂർ യൂത്ത് കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡൻ്റ് നിഖിൽ ജി.കൃഷ്ണൻ, ജനറൽ സെക്രട്ടറി ഷനാജ് പി.കെ, യൂത്ത് കോൺഗ്രസ്സ് മുൻ മണ്ഡലം പ്രസിഡൻ്റ് ഹുമയൂൺ കബീർ, സുജിത്ത്, റിയാസ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു, ശിവശങ്കരൻ, ഷൈൽ ജോസ്, സുധീഷ് അസീസ് എന്നിവർ നേതൃത്തം നൽകി. കെ.യു മുഷ്താഖ് നന്ദി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here