ഗുരുവായൂര്‍: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സി.പി.എം. ഗുരുവായൂര്‍ തൈക്കാട് ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൃഷിയിറക്കി. സി.പി.എം ഏരിയ സെക്രട്ടറി എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. സി.പി.എം. ലോക്കല്‍ കമ്മിറ്റിയംഗം പി.ശങ്കുണ്ണിരാജ് അധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി എ.വി. പ്രശാന്ത്, രാജി അശോകന്‍, ഐ. ശ്രീധരന്‍, ടി. ആര്‍. ബൈജു എന്നിവര്‍ സംസാരിച്ചു. പത്ത് സെന്റ് സ്ഥലത്ത് കൂര്‍ക്ക, കൊള്ളി, വെണ്ട, വഴുതന,തക്കാളി, മുളക്, പപ്പായ, പടവലം കാബേജ് എന്നിവയാണ് കൃഷി ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here