ന്യൂഡൽഹി: പരീക്ഷാഫലം പ്രഖ്യാപിക്കുന്നതില്‍ സി.ബി.എസ്.ഇ പുതിയ വിജ്ഞാപനം ഇറക്കി. ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ മൂന്ന് വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ ഫലം നിര്‍ണയിക്കും. ജൂലായ് 15-ന് 10,12 ക്ലാസുകളുടെ ഫലം പ്രസിദ്ധീകരിക്കുമെന്നാണ് വിജ്ഞാപനത്തിലുള്ളത്. സിബിഎസ്ഇ പുറത്തിറക്കിയ വിജ്ഞാപനം സുപ്രീംകോടതി അംഗീകരിച്ചു.

ADVERTISEMENT

മൂന്ന് വിഷയങ്ങളുടെ പരീക്ഷ മാത്രം എഴുതിയവര്‍ക്ക് ഏറ്റവും മാര്‍ക്കുള്ള രണ്ട് വിഷയങ്ങളുടെ മാര്‍ക്കാണ് പരിഗണിക്കുക.10, 12 ക്ലാസിലെ ബാക്കിയുള്ള പരീക്ഷകള്‍ സിബിഎസ്ഇ ഇന്നലെ റദ്ദാക്കിയിരുന്നു. ഒന്നോ രണ്ടോ വിഷയങ്ങളില്‍ മാത്രം പരീക്ഷ എഴുതിയവര്‍ക്ക് ഇന്‍റേണല്‍ മാര്‍ക്ക് കൂടി പരിഗണിക്കും. ഇവര്‍ക്ക് ആവശ്യമെങ്കില്‍ ഇംപ്രൂവ്മെന്‍റ് പരീക്ഷ എഴുതാമെന്നും സി.ബി.എസ്.ഇ വ്യക്തമാക്കുന്നു.

സി.ബി.എസ്.ഇ നോട്ടിഫിക്കേഷന്‍ സുപ്രീംകോടതി അംഗീകരിച്ചു. നോട്ടിഫിക്കേഷന്‍റെ അടിസ്ഥാനത്തില്‍ ഹരജി തീര്‍പ്പാക്കി. സമാന മാതൃകയിലുള്ള നോട്ടിഫിക്കേഷന്‍ പുറത്തിറക്കുമെന്ന് ഐ.സി.എസ്.ഇ സുപ്രീകോടതിയെ അറിയിച്ചു. പത്താംക്ലാസില്‍ ഇംപ്രൂവ്മെന്‍റെ പരീക്ഷ നടത്തുമെന്നും സത്യവാങ്മൂലത്തില്‍ ഐ.സി.എസ്.ഇ അറിയിച്ചു.

COMMENT ON NEWS

Please enter your comment!
Please enter your name here