ഗുരുവായൂർ: എം.എല്‍.എ ഫണ്ടില്‍ നിന്ന് 29 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച മുതുവട്ടൂര്‍ രാജാഹാള്‍-ഗുരുവായൂര്‍ ആതുരാലയം ലിങ്ക് റോഡ് കെ.വി അബ്ദുൾഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അന്തരിച്ച കൗണ്‍സിലര്‍ സുരേഷ് വാരിയരുടെ സ്വപ്നമായിരുന്നു ഈ റോഡ്. മഴക്കാലത്ത് വെള്ളക്കെട്ട് സാധാരണമായിരുന്നതിനാല്‍ ഇതിനു പരിഹാരമായി കാനയും ഈ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ചിട്ടുണ്ട്. ചെയര്‍പേഴ്സണ്‍ എം രതി അദ്ധ്യക്ഷയായിരുന്നു. അഭിലാഷ് വി ചന്ദ്രന്‍, ടി.എസ് ഷെനില്‍, ഷാഹിന എം.എ, നിര്‍മ്മല കേരളന്‍, മുന്‍ ചെയര്‍മാന്‍ ടി.ടി ശിവദാസ് എന്നിവര്‍ സംബന്ധിച്ചു. കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ലളിതമായിരുന്നു ഉദ്ഘാടന ചടങ്ങ്.

LEAVE A REPLY

Please enter your comment!
Please enter your name here