മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ അഭിഷേക മനു സിംഘ്‌വിക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ ഓഫീസ് സ്റ്റാഫിന്റെ സാമ്പിളുകളും പരിശോധിച്ചിരുന്നെങ്കിലും ആര്‍ക്കും നിലവില്‍ രോഗബാധയുള്ളതായി തെളിഞ്ഞിട്ടില്ല. അതെസമയം സിംഘ്‌വിയുടെ ഭാര്യക്കും രോഗം ബാധിച്ചിട്ടുണ്ടെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. സിംഘ്‍വിയുടെ രോഗലക്ഷണങ്ങള്‍ അത്ര കടുത്തതല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ADVERTISEMENT

നേരത്തെയും നിരവധി പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ക്ക് കോവിഡ് ബാധിച്ചിരുന്നു. അഭിഷേക് മനു സിംഘ്‌വിക്കു മുമ്പ് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജയിനിന് കോവിഡ് ബാധിച്ചിരുന്നു. കോണ്‍ഗ്രസ് നേതാവ് സഞ്ജയ് ഝായ്ക്കും രോഗം ബാധിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന് രോഗം ഭേദമായെന്നും വിവരമുണ്ട്. ഡല്‍ഹി ആരോഗ്യമന്ത്രിക്ക് പ്ലാസ്മ തെറാപ്പി നടത്തിയതായാണ് വിവരം.
സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പ്രകാരം ഇരുവരെയും സ്വന്തം വീട്ടില്‍ ഐസൊലേറ്റ് ചെയ്തിരിക്കുകയാണ്. പനി പോലുള്ള ചില ലക്ഷണങ്ങള്‍ മാത്രമേ സിംഘ്‌വിക്കുള്ളൂ.
ഡല്‍ഹിയില്‍ കടുത്തതല്ലാത്ത ലക്ഷണങ്ങള്‍ മാത്രമുള്ളവരെ ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നില്ല. രോഗം കടുത്തതായാല്‍ മാത്രമാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുക.

COMMENT ON NEWS

Please enter your comment!
Please enter your name here