കൊച്ചി: നഗ്നശരീരത്തില്‍ മകനെക്കൊണ്ട് ചിത്രം വരപ്പിക്കുകയും അതിന്റെ വീഡിയോ യു ട്യൂബിലൂടെ പുറുത്തുവിടുകയും ചെയ്തതിന് അറസ്റ്റ് നേരിടുന്ന രഹ്ന ഫാത്തിമ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. ഇവര്‍ക്കെതിരെ പോക്‌സോ കേസാണ് കേരള പൊലീസ് എടുത്തത്. കേസ് നിലനില്‍ക്കില്ലെന്ന് പറഞ്ഞാണ് രഹ്ന ഫാത്തിമ കോടതിയെ സമീപിച്ചത്.

ADVERTISEMENT

രണ്ട് ദിവസം മുമ്പാണ് രഹ്ന ഫാത്തിമ ബോഡി ആന്റ് പൊളിറ്റിക്‌സ് എന്ന പേരില്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്. ഇത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ബോഡി ആര്‍ട്ടാണ് ഇതെന്നും അതില്‍ കുട്ടികളെ അസ്വസ്ഥതപെടുത്തുന്ന ലൈംഗികതയൊന്നുമില്ലെന്നുമാണ് ഒരു വിഭാഗം വാദിച്ചത്. ബോഡി ആര്‍ട് എന്നത് വ്യാപകമായി പ്രയോഗിക്കപ്പെടുന്ന ഒരു കലരീതിയാണെന്നും ഇവര്‍ പറയുന്നു.

എന്നാല്‍ കുട്ടിക്ക് മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിച്ചത് കുറ്റകരമായ പ്രവര്‍ത്തിയാണെന്നായിരുന്നു മറ്റൊരു വിഭാഗത്തിന്റെ വാദം. ഇതിനിടയിലാണ് രഹ്നക്കെതിരെ പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തത്. ഇന്നലെ രാവിലെ അവരുടെ വീട്ടില്‍ റെയ്ഡ് നടത്തുകയും പെയിന്റിംങ് വസ്തുക്കള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആ സമയം രഹ്ന ഫാത്തിമ അവിടെ ഉണ്ടായിരുന്നില്ല. കൊച്ചി പനമ്പള്ളി നഗറിലാണ് ഇവര്‍ താമസിക്കുന്നത്. കൊച്ചിയില്‍ എത്തുമ്പോള്‍ നേരിട്ട് ഹാജരാകാനാണ് പൊലീസ് നിര്‍ദ്ദേശിച്ചത്.
സ്ത്രീകളെ ലൈംഗീക ഉത്പന്നമായി മാത്രം കാണുന്നവരാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്നാണ് രഹ്ന ഫാത്തിമ പറയുന്നത്.

COMMENT ON NEWS

Please enter your comment!
Please enter your name here