ഗുരുവായൂർ: പ്രവാസികൾ നാട്ടിലെത്തുവാൻ നിബന്ധനകൾ ഇല്ലാതെ സുഗമമാക്കി തിരിച്ചെത്തിയ്ക്കണമെന്നാവശ്യപ്പെട്ടു് കൊണ്ടും, ഇക്കാര്യത്തിൽ അധികാരികൾദിനംപ്രതിയെന്നൊണം നിലപാടുകൾ കടുപ്പിക്കുന്നതും, കർശനമാക്കുന്നതും നിർത്തലാക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ടു് സംസ്ഥാന വ്യാപകമായി പ്രവാസി കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ നടത്തുന്ന കരിദിനാചരണത്തിന്റെ ഭാഗമായി ഗുരുവായൂർ നഗരസഭ പരിസരത്ത് പ്രതിക്ഷേധ കരിദിനാചരണസമരം നടത്തി. ബ്ലോക്ക് കോൺഗ്രസ്സ്.സെക്രട്ടറിയും, പ്രവാസി സംഘടനാ സാരഥിയുമായ ശശി വാറ ണാട്ട് സമരം ഉൽഘാടനം ചെയ്തു. പ്രവാസി മണ്ഡലം പ്രസിഡണ്ട് സന്തോഷ് സ്രാമ്പിക്കൽ അധ്യക്ഷതവഹിച്ചു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ബാലൻ വാറനാട്ട് ദിനാചരണ വിവരണം നടത്തി. പ്രവാസി കോൺഗ്രസ്സ് ഭാരവാഹികളായ അരവിന്ദൻ കോങ്ങാട്ടിൽ, കെ.വിശ്വനാഥമേനോൻ ,അഷറഫ് കൊളാടി എന്നിവർ സംസാരിച്ചു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here