കുന്നംകുളം: കുന്നംകുളം നഗരസഭയിലെ ആറ് ഡിവിഷനുകളും കടവല്ലൂര്‍,കാട്ടാകാമ്പാല്‍,പഞ്ചായത്തുകളിലെ മൂന്ന് വാര്‍ഡുകള്‍ വീതവും കണ്ടെയ്മെന്റ് സോണാക്കി മാറ്റിയതിനെ തുടര്‍ന്നാണ് പോലീസിന്റെ നേതൃത്വത്തില്‍ പരിശോധന കര്‍ശനമാക്കിയതെന്ന് കുന്നംകുളം സ്റ്റേഷന് ഹൗസ് ഓഫീസര്‍ കെ.ജി.സുരേഷ് വ്യക്തമാക്കി.
കണ്ടെയ്മെന്റ് സോണിലെ സുരക്ഷ ക്രമീകരണങ്ങളെ കുറിച്ച് സിസി ടിവിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നഗരത്തിലും, പഞ്ചായത്ത് പ്രദേശങ്ങളിലും ശക്തമായ പരിശോധനയും അനൗണ്‍സ്മെന്റും കഴിഞ്ഞ ദിവസം രാത്രി മുതല്‍ തന്നെ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ എടുക്കുന്നതാണ്.
പൊതുഗതാഗതം പ്രത്യേകിച്ച് ഓട്ടോറിക്ഷകള്‍ പോലും കണ്ടെയ്മെന്റ് സോണുകളില്‍ സര്‍വ്വിസ് നടത്താന്‍ പാടില്ല. ഇത് ലംഘിച്ച് ഓടിയ ആറ് ഓട്ടോറിക്ഷകളുടെയും ഒരു പ്രൈവറ്റ് ബസ്സിന്റെയും ഡ്രൈവര്‍മാര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. സംസ്ഥാന പാതയില്‍ കൂടി പോകുന്നതിന് ജില്ലയുമായി ബന്ധപ്പെടാത്ത വാഹനങ്ങള്‍ക്ക് മാത്രമേ അനുമതി ഉണ്ടാകുകയുള്ളൂ. കണ്ടെയ്മെന്റ് സോണിലേക്ക് ഒഴികെയുള്ള വാഹനങ്ങള്‍ക്കും സഞ്ചരിക്കാന്‍ തടസ്സമുണ്ടാകില്ല. നിയമലംഘനം നടത്തിയാല്‍ കേസെടുക്കുന്നതാണ്. എല്ലാ റോഡുകളും അടച്ചിരിക്കുകയാണ്. പട്രോളിങ്ങിനു പുറമെ പിക്കറ്റിംങ്ങു ശക്തമാക്കിയിട്ടുണ്ടെന്നും ജനങ്ങള്‍ സഹകരിക്കണമെന്നും സ്റ്റേഷന് ഹൗസ് ഓഫീസര്‍ അറിയിച്ചു.