ഗുരുവായൂർ: ചൈനയുമായുള്ള സംഘർക്ഷത്തിൽ അതിർത്തിയിൽ വീരമൃത്യു വരിച്ച വീര ജവാന്മാർക്ക് ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദര പ്രണാമമർപ്പിച്ച് അനുശോചിച്ചു. ഭാരതത്തിലുടനീളം കോൺഗ്രസ്സ് നടത്തുന്ന “ഷഹീദോം-കോ.-സലാം ദിവസ് എന്ന പരിപാടിയുടെ ഭാഗമായാണ് ചരിത്ര പ്രസിദ്ധമായ ഗാന്ധിജി പാദസ്പർശം നൽകി ധന്യമാക്കിയ ഗുരുവായുരിൽ ആദരപ്രണാമവേദി ഒരുക്കിയത്.
ഗുരുവായൂർ കിഴക്കെ നടയിൽ ഗാന്ധി സ്മൃതിയ്ക്ക് മുന്നിൽ പ്രത്യേകം അലങ്കരിച്ച് തയ്യാറാക്കിയ ജവാന്മാരുടെ ഛായാചിത്രത്തിൽ പുഷ് പ്പാർച്ചന നടത്തിയാണ് ചടങ്ങിന് തുടക്കം കുറിച്ചതത്.തുടർന്ന് നടന്ന അനുശോചന പ്രണാമ യോഗത്തിൽ ഗുരുവായൂർ മണ്ഡലം പ്രസിഡണ്ട് ബാലൻ വാറനാട്ട് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് സി.എ.ഗോപപ്രതാപൻ ഉൽഘാടനം ചെയ്തു. അരവിന്ദൻ പല്ലത്ത്, ബാലകൃഷ്ണൻ മടപ്പാട്ടിൽ, ശിവൻ പാലിയത്ത്, നിഖിൽജി കൃഷ്ണൻ വി.കെ.ജയരാജ്, എ.കെ.ഷൈമൽ, സ്റ്റീഫൻ ജോസ്,’സി.എസ്.സൂരജ് എന്നിവർ സംസാരിച്ചു.