തൃശൂർ: തൃശൂർ നഗരത്തിൽ പലയിടങ്ങളും കണ്ടെൻമെന്റ് സോണുകളായി പ്രഖ്യാപിച്ചതിനാൽ വെള്ളിയാഴ്ച മുതൽ സ്വകാര്യ ബസുകൾക്ക് സ്വരാജ് റൗണ്ടിലേക്ക് പ്രവേശനം നിരോധിച്ചു. കാഞ്ഞാണി, വാടാനപ്പള്ളി പ്രദേശങ്ങളിൽനിന്ന് വരുന്ന ബസുകൾ പടിഞ്ഞാറേ കോട്ടയിൽ ആളെ ഇറക്കി, അവിടെനിന്നു തന്നെ തിരിച്ചുപോകണം. കുന്നംകുളം, ഗുരുവായൂർ ഭാഗങ്ങളിൽനിന്ന് വരുന്ന ബസുകൾ പൂങ്കുന്നത്തു നിന്നും, ഷൊർണൂർ, വടക്കാഞ്ചേരി ഭാഗങ്ങളിൽനിന്ന് വരുന്ന ബസുകൾ പെരിങ്ങാവ് നിന്നും പാലക്കാട്, മണ്ണുത്തി ഭാഗങ്ങളിൽനിന്ന് വരുന്ന ബസുകൾ കിഴക്കേ കോട്ട ജങ്ഷനിലെത്തിയും കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, ചേർപ്പ് ഭാഗങ്ങളിൽനിന് വരുന്ന ബസുകൾ കൂർക്കഞ്ചേരിയിലും ഒല്ലൂർ, ആമ്പല്ലൂർ പ്രദേശങ്ങളിൽനിന്ന് വരുന്ന ബസുകൾ കുരിയച്ചിറയിൽ വന്നും തിരിച്ചുപോകണമെന്ന് പൊലീസ് അറിയിച്ചു.

ഓട്ടോ, ടാക്സി വാഹനങ്ങൾക്കും സ്വരാജ് റൗണ്ടിലേക്ക് പ്രവേശനമില്ല. അവശ്യ സർവീസുകൾ കൂടാതെ, സ്വരാജ് റൗണ്ടിനു ചുറ്റുമായി ശക്തൻമാർക്കറ്റ് മാത്രമേ പ്രവർത്തിക്കൂ. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here