തൃശൂർ: തൃശൂർ നഗര വികസനത്തിൻറെ ഭാഗമായി മേൽപ്പാലം നിർമ്മാണം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും ഇനിയും നീങ്ങിയിട്ടില്ലാത്ത ദിവാൻജിമൂല ജംഗ്ഷൻ വികസനം യാഥാർഥ്യമാകുന്നു. രണ്ട് ദിവസത്തിനകം കടകൾ പൊളിച്ച് ഇറക്കി സ്ഥാപിക്കും. ജംഗ്ഷൻ വികസനത്തിൻറെ ഭാഗമായി റെയിൽവേ സ്റ്റേഷൻ-കെ.എസ്.ആർ.ടി.സി റോഡിനോട് ചേർന്നുള്ള ഭാഗത്തെ ചെറുകിട വ്യാപാരികൾ സ്വയം ഒഴിയാമെന്ന് അറിയിച്ചതായി മേയർ അജിതാ ജയരാജൻ അറിയിച്ചു. മേല്‍പ്പാല നിര്‍മ്മാണം പൂര്‍ത്തീകരിച്ച് തുറന്ന് കൊടുക്കുന്നതിന്‍റെ അവസാന ഘട്ടത്തിലാണ്.

ADVERTISEMENT

തൃശൂര്‍ നഴ്സിങ്ങ് ഹോമിന്‍റെ ഭാഗത്തുള്ള വീതികൂട്ടല്‍ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കുകയും അവിടെയുള്ള കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കുന്നതിനുള്ള ഫ്ളാറ്റ് നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും ചെയ്തു. ഇതോടൊപ്പം മേല്‍പ്പാലം ആരംഭിക്കുന്ന റെയില്‍വെ സ്റ്റേഷന്‍ – കെ.എസ്.ആര്‍.ടി.സി. ഭാഗത്തുള്ള കടകള്‍ രണ്ട് ദിവസങ്ങളിലായി നാളെയുമായി പൊളിച്ചുനീക്കി പിന്‍ഭാഗത്തേയ്ക്ക് ഇറക്കി സ്ഥാപിക്കുമെന്ന് മേയർ പറഞ്ഞു. അപ്രോച്ച് റോഡിന് എസ്റ്റിമേറ്റ് ഉണ്ടാക്കുകയും അതിനായി സ്ഥലം വാങ്ങുകയും നിര്‍മ്മാണ പ്രവര്‍ത്തനം അവസാനഘട്ടത്തിലുമാണ്. ഒരു തദ്ദേശ സ്ഥാപനം കേരളത്തില്‍ ആദ്യമായാണ് വിവിധ ഫണ്ടുകള്‍ ഉപയോഗിച്ച് (23 കോടി) മേല്‍പ്പാലവും അപ്രോച്ച് റോഡും നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതെന്നും മേയർ അറിയിച്ചു.

COMMENT ON NEWS

Please enter your comment!
Please enter your name here