ഗുരുവായൂർ: ഗുരുവായൂർ നഗരസഭ പരിധിയിലുള്ള 5, 6, 7, 8 ക്ലാസ്സുകളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള മേശ, കസേര എന്നിവയുടെ വിതരണോദ്ഘാടനം നഗരസഭ ചെയർപേഴ്സൺ എം രതി ടീച്ചർ ശ്രീകൃഷ്ണ സ്കൂൾ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിക്ക് നൽകി കൊണ്ട് നിർവ്വഹിച്ചു .479957 / – രൂപ ചിലവഴിച്ച് 96 വിദ്യാർത്ഥികൾക്കാണ് മേശ, കസേര എന്നിവ വിതരണം ചെയ്യുന്നത്.

ADVERTISEMENT

നഗരസഭ ലൈബ്രറിയിൽ നടന്ന ലളിതമായ ചടങ്ങിൽ വൈസ് ചെയർമാൻ അഭിലാഷ് വി ചന്ദ്രൻ അധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻമാരായ കെ വി വിവിധ്, നിർമ്മല കേരളൻ, ടി എസ് ഷെനിൽ, എം എ ഷാഹിന, ഷൈലജ ദേവൻ, നഗരസഭ പട്ടികജാതി വികസന ഓഫീസർ സി വി ശ്രീജ എന്നിവർ സംസാരിച്ചു. നഗരസഭ കൗൺസിലർ ടി കെ വിനോദ് കുമാർ, എസ് സി പ്രമോട്ടർമാരായ കിഷോർ കുമാർ, രമിത സുമേഷ്, നയന വിനോദ് എന്നിവർ സന്നിഹിതരായിരുന്നു.

COMMENT ON NEWS

Please enter your comment!
Please enter your name here