കൊച്ചി: 21 വിമാനങ്ങളിലായി നെടുമ്പാശ്ശേരി വിമാനത്താവളം വഴി ഇന്നെത്തുന്നത് മൂവായിരത്തിലേറെ പ്രവാസികൾ. ഗള്‍ഫ് രാജ്യങ്ങൾക്ക് പുറമെ ലണ്ടൻ, എത്യോപ്യ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഇന്നലെ 21 വിമാനങ്ങളിലായി 4060 പ്രവാസികള്‍ എത്തിയിരുന്നു.

അതേസമയം നാട്ടിലേക്കുള്ള പ്രവാസികളുടെ മടക്കത്തിലെ നിബന്ധനകൾ ഇന്ന് മുതൽ നിലവിൽ വരും. സൗദി അറേബ്യയിൽ നിന്നും വരുന്നവർക്ക് പിപിഇ കിറ്റ് വേണം. ബഹ്റൈനിൽ നിന്നും ഒമാനിൽ നിന്നും വരുന്നവർക്ക് എൻ 95 മാസ്ക്കും കയ്യുറയും ഫേസ് മാസ്ക്കും ധരിക്കണം. ആന്‍റിബോഡി പരിശോധന നിലവിലുള്ള യുഎഇയിൽ നിന്നും വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഖത്തറിൽ നിന്നുള്ളവർക്ക് എഹ്ത്രാസ് മൊബൈൽ ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് ആയിരിക്കണം. കുവൈറ്റിൽ നിന്ന് പരിശോധന ഇല്ലാതെ വരുന്നവരും പിപിഇ കിറ്റ് ധരിക്കണം

LEAVE A REPLY

Please enter your comment!
Please enter your name here