ഗുരുവായൂർ: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഞെരിഞ്ഞമരുന്ന ഈ കൊറോണ കാലത്ത് പെട്രോളിനും ഡീസലിനും വില കുത്തനെ ഉയർത്തി സാധാരണക്കാരെ കൊള്ളയടിക്കുകയാണെന്ന് AISF. കേന്ദ്രസർക്കാർ നിലപാടിനെതിരെ AISF ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ
നേതൃത്വത്തിൽ പ്രതിഷേധ സൈക്കിൾ യാത്ര നടത്തി. മഞ്ജുളാൽ പരിസരത്തുനിന്ന് ആരംഭിച്ച പ്രധിഷേധ യാത്ര സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ.പി.മുഹമ്മദ് ബഷീർ ഉദ്‌ഘാടനം ചെയ്തു.

എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് അഭിലാഷ്.വി.ചന്ദ്രൻ, മഹിളാസംഘം സംസ്ഥാന കമ്മിറ്റിയംഗം
ഗീത രാജൻ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. കൊറോണ രോഗവ്യാപന ഭീതി നിലനിൽക്കുന്നതിനാൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആയിരിന്നു പ്രതിഷേധ സൈക്കിൾ യാത്ര. എ. ഐ. എസ്. എഫ് മണ്ഡലം സെക്രട്ടറി വി.എ. സുഹൈൽ, മണ്ഡലം വൈസ് പ്രസിഡന്റ് കെ.എം. സിനാൻ എന്നിവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here