കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം പൊതു വിഭാഗത്തിലെ മികച്ച പ്രവർത്തനങ്ങൾക്ക് നൽകുന്ന ദീൻദയാൽ ഉപാധ്യായ പഞ്ചായത്ത് സശാക്തീകരൺ പുരസ്കാരത്തിന് നമ്മുടെ സംസ്ഥാനത്തെ ആറു തദ്ദേശഭരണ സ്ഥാപനങ്ങൾ അർഹരായിരിക്കുകയാണ് ജില്ലാപഞ്ചായത്തുകളുടെ വിഭാഗത്തിൽ തൃശൂരും ബ്ലോക്ക് പഞ്ചായത്തുകളുടെ വിഭാഗത്തിൽ തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടും കൊല്ലം ജില്ലയിലെ മുഖത്തലയുമാണ് അർഹരായത്. ഗ്രാമപഞ്ചായത്തുകളിൽ കൊല്ലം ജില്ലയിലെ ശാസ്താംകോട്ട, കണ്ണൂർ ജില്ലയിലെ പാപ്പിനിശേരി മലപ്പുറം ജില്ലയിലെ മാറഞ്ചേരി എന്നിവയാണ് അവാർഡ് നേടിയത്.

ADVERTISEMENT

സാമൂഹിക മേഖലയിലെ മികച്ച നേട്ടങ്ങൾക്കുള്ള നാനാജി ദേശ്മുഖ് രാഷ്ട്രീയ ഗൗരവ് ഗ്രാം സഭ പുരസ്കാരവും മാറഞ്ചേരി പഞ്ചായത്തിനാണ് ലഭിച്ചത്. ശിശു സൗഹൃദ ഗ്രാമപഞ്ചായത്ത് അവാർഡിന് കണ്ണൂർ ജില്ലയിലെ പേരാവൂർ പഞ്ചായത്തും ഗ്രാമപഞ്ചായത്ത് ഡവലപ്പ്മെന്റ് പ്ലാൻ അവാർഡിന് കണ്ണൂർ ജില്ലയിലെ തന്നെ പായം ഗ്രാമപഞ്ചായത്തും അർഹരായി.

രാജ്യത്ത് മികച്ച മാതൃകകൾ സൃഷ്ടിക്കുന്നതിൽ നമ്മുടെ തദ്ദേശഭരണ സ്ഥാപനങ്ങൾ എക്കാലത്തും മുൻപന്തിയിലാണ്. നിരവധി ദേശീയ പുരസ്കാരങ്ങളാണ് കഴിഞ്ഞ നാലു വർഷത്തിനിടയിൽ നമ്മുടെ തദ്ദേശഭരണ സ്ഥാപനങ്ങൾ നേടിയത്. അവാർഡിന് അർഹരായ തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു. ഈ നേട്ടങ്ങൾ സംസ്ഥാനത്തെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങൾക്കും കുടുതൽ ആവേശം പകരുവാൻ ഇടയാകട്ടെ എന്ന് മന്ത്രി ഏ.സി. മൊയ്തീൻ പറഞ്ഞു .

COMMENT ON NEWS

Please enter your comment!
Please enter your name here