ഗുരുവായൂർ: ഗുരുവായൂർ നഗരസഭ 23-ാം വാർഡ് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ വാർഡിലെ അംഗൻവാടികളിലേക്ക് ഓൺ ലൈൻ പഠന സൗകര്യത്തിനാവശ്യമായ ടി.വി വിതരണം, വാർഡിലെ വിദ്യാർഥികൾക്കുള്ള പഠനോപകരണ വിതരണം, ഭവന നിർമാണ സഹായ വിതരണം, എന്നിവ TN പ്രതാപൻ MP ഉദ്ഘാടനം ചെയ്തു.

വാർഡിൽ വിദേശത്ത് നിന്ന് വന്ന് ക്വാറന്റീനിൽ കഴിയുന്നവർക്ക് ജൈവ പച്ചക്കറി വിതരണവും MP നിർവഹിച്ചു. ചടങ്ങിന് വാർഡ് കൗൺസിലർ പ്രിയ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു, പ്രതീഷ് ഓടാട്ട് സ്വാഗതംപറഞ്ഞു. DCC സെക്രട്ടറി CC ശ്രീകുമാർ, മണ്ഡലം പ്രസിഡണ്ട് ബാലൻ വാറനാട്ട്, ശ്രീ OKR മണികണ്ഠൻ, ശ്രീ KPA റഷീദ്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് നിഖിൽ .ജി. കൃഷ്ണൻ, NRI അസോസിയേഷൻ പ്രസിഡണ്ട് ശ്രീ ഷാഫിർഅലി, സുബൈർ VA, കൃഷ്ണദാസ് പൈക്കാട്ട്, പ്രകാശൻ PR എന്നിവർ പ്രസംഗിച്ചു. വൈഷ്ണവ് , നിസരി എന്നിവർ വരച്ച ചിത്രങ്ങൾ MPയ്ക്ക് ഉപഹാരമായി നൽകി അവരെ MP ഷാൾ അണിയിച്ച് അഭിനന്ദിച്ചു. VD ജോസ്, മനാഫ്, ഉണ്ണിമോൻ, വിബിൻ, ശിവപ്രസാദ് എന്നിവർ നേതൃതം നൽക്കി.

LEAVE A REPLY

Please enter your comment!
Please enter your name here