ഗുരുവായൂര്‍ നഗരസഭ വൈസ്‌ചെയര്‍മാന്‍ അഭിലാഷ് വി ചന്ദ്രന്റെ വീട്ടിലെ കിണറിന്റെ വശം ഇടിഞ്ഞ് താഴ്ന്നു. ഇന്നലെ മുതല്‍ ചെറിയ തോതില്‍ വശം ഇടിഞ്ഞിരുന്നു. ഇന്ന് രാവിലെ പത്തടിയോളം താഴ്ചയുള്ള കുഴിയാണ് രൂപപ്പെട്ടത്. കിണറിന് സ്ഥാനചലനം സംഭവിച്ചിട്ടില്ല. ഏത് നിമിഷവും കിണര്‍ താഴ്ന്നു പോയേക്കാവുന്ന നിലയിലാണ്. രണ്ട് ദിവസമായി വെള്ളത്തിന് നിറ വ്യത്യാസം അനുഭവപ്പെട്ടിരുന്നതായി അഭിലാഷ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here