ഗുരുവായൂർ: ക്ഷേത്രത്തിനു മുന്നിലെ കല്യാണ മണ്ഡപങ്ങളിൽ വിവാഹം നടത്തുന്നതിന് ദേവസ്വം അനുമതി നിഷേധിച്ചതോടെ കിഴക്കേനടയിലെ ഗേറ്റിനു മുന്നിൽ 5 വിവാഹ സംഘങ്ങൾ താലി കെട്ടി ചടങ്ങു നടത്തി. ഇന്നലെ ഉച്ചയ്ക്കു മുൻപായി വധൂവരന്മാരും അടുത്ത ബന്ധുക്കളും മാത്രമെത്തിയായിരുന്നു വിവാഹം. കിഴക്കേ നടപ്പുരയിൽ അനുമതി ഇല്ലെന്നറിഞ്ഞ് സത്രം ഗേറ്റിനു മുന്നിൽ ചടങ്ങു നടത്താൻ നോക്കിയെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ വിലക്കി. ഇതോടെ  അപ്സര ജംക്‌ഷനിൽ ഗേറ്റിനു പുറത്ത് നിന്ന് താലി കെട്ടി. പിന്നീട് ക്ഷേത്രനടയിലെത്തി ദീപസ്തംഭത്തിനു മുന്നിൽനിന്ന് ദർശനം നടത്തിയാണ് വധൂവരന്മാർ മടങ്ങിയത്.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here