ഗുരുവായൂർ: ഗുരുവായൂരില്‍ ഫാന്‍സി ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്ന വ്യാപാര സ്ഥാപനത്തിന് തീപിടിച്ചു. രാവിലെ ഷോപ്പ് തുറക്കാനെത്തിയപ്പോഴാണ് കണ്ടത്. വിവിധ ശില്‍പ്പങ്ങളും ദൈവീക ചിത്രങ്ങളുമടക്കമുള്ളവ കത്തി നശിച്ചിട്ടുണ്ട്. ക്ഷേത്രനടയിലെ ദേവസ്വം കെട്ടിടമായ വൈജയന്തിയിലെ സജൻ എന്നയാളുടെ പൂജ ഫേൻസി ഷോപ്പിനാണ് തീപിടിച്ചത്. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് കരുതുന്നത്.

