തൃശൂര്‍: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് തൃശൂര്‍ നഗരം ഭാഗികമായി അടച്ചിടുന്നു. കൂടുല്‍ കണ്ടൈന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചതോടെയാണ് തൃശൂര്‍ നഗരം ഭാഗികമായി അടച്ചിടാന്‍ തീരുമാനിച്ചിരിക്കുന്നത്. കോര്‍പറേഷനിലെ തേക്കിന്‍കാട് ഡിവിഷന്‍ ഉള്‍പ്പെടെ ഇന്നലെ ജില്ലാ കളക്ടര്‍ കണ്ടൈന്‍മെന്റ് സോണ് ആയി പ്രഖ്യാപിച്ചിരുന്നു. പ്രദേശത്ത് പോലീസ് റൂട്ട്മാര്‍ച്ച് നടത്തി.

തൃശൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് ഉള്‍പ്പെടുന്ന കൊക്കാല ഡിവിഷന്‍, തൃശൂര്‍ നഗരത്തിന്റെ ഹൃദയ ഭാഗമായ സ്വരാജ് റൗണ്ട് ഉള്‍പ്പെടുന്ന തേക്കിന്‍കാട് ഡിവിഷന്‍ എന്നിവക്ക് പുറമെ പാട്ടുരായ്ക്കല്‍ ചിയ്യാരം സൗത്ത്, പള്ളിക്കുളം ഒളരി എല്‍ത്തുരുത്ത് ഡിവിഷനുകള്‍ ഇന്നലെ കണ്ടൈന്മെന്റ് സോണുകളായി പ്രഖ്യാപിച്ചിരുന്നു. പ്രദേശങ്ങളില്‍ ഓപ്പറേഷന്‍ ഷീല്‍ഡ് എന്ന പേരില്‍ പോലീസ് പരിശോധന ശക്തമാക്കി.അവശ്യ വസ്തുക്കള്‍ വില്‍ക്കാനുള്ള കടകള്‍ തുറക്കാന്‍ അനുമതിയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here