ഗുരുവായൂർ: ടി എൻ പ്രതാപൻ എം പിയുടെ എംപീസ് എജ്യുകെയർ പദ്ധതിയുടെ ഭാഗമായി ഗുരുവായൂർ നഗരസഭ പതിനാറാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മമ്മിയൂർ മൂപ്പൻ കോളനിയിൽ ഓൺലൈൻ പഠനത്തിനാവശ്യമായ ടെലിവിഷൻ സെറ്റ് ടി എൻ പ്രതാപൻ എംപി നൽകി ഉദ്ഘാടനം നിർവഹിച്ചു. അതോടൊപ്പം കോളനിയിലെ മുഴുവൻ വീടുകളിൽ നൽകപ്പെടുന്ന മാസ്കും പച്ചക്കറി വിത്തും അടങ്ങിയ കിറ്റുകളുടെ വിതരണ ഉദ്ഘാടനവും ശ്രീ ടി എൻ പ്രതാപൻ എംപി നിർവഹിച്ചു. ചടങ്ങിൽ എൽ എഫ് കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ജിസ്മ തെരസ് മുഖ്യാഥിതി ആയി.

എംപീസ് പദ്ധതി നിയോജകമണ്ഡലം കോർഡിനേറ്റർ ഒ.കെ.ആർ മണികണ്ഠൻ അധ്യക്ഷത വഹിച്ചു.മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ്‌ ബാലൻ വാറണാട്ട്,ഷൈലജ ദേവൻ,എൻ വാസുദേവൻ,ഗോവിന്ദ മൂപ്പൻ, കെ.കെ. രഞ്ജിത്ത്, വിപിൻ വലങ്കര, അശോകൻ പാക്കത്ത്, സൈമൺ പാലൂസ്, അപ്പുക്കുട്ടൻ നായർ,ദാസൻ പൊന്നും പറമ്പിൽ, ദിനേശൻ മൂത്തേടത്ത്,ഗോപി, സുജിത്ത്, ദിപിൻ എന്നിവർ നേതൃത്വം നൽകി

LEAVE A REPLY

Please enter your comment!
Please enter your name here