തിരുവനന്തപുരം: ഇഷ്ടമല്ലാത്ത വാർത്ത പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങൾ സാമൂഹ്യവിരുദ്ധരാണെന്ന് പറയുന്നത് തെറ്റായ നടപടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്നലെ പ്രവാസികളുടെ മരണത്തെക്കുറിച്ച് മാധ്യമം ദിനപത്രം പ്രസിദ്ധീകരിച്ചപ്പോൾ മുഖ്യമന്ത്രിക്ക് രോഷമായിരുന്നു, സാമൂഹ്യവിരുദ്ധരെന്നാണ് ‘മാധ്യമ’ത്തെ പറഞ്ഞതെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. പ്രവാസികളോടുള്ള സർക്കാറിന്‍റെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചുളള യു.ഡി.എഫിന്‍റെ സെക്രട്ടേറിയറ്റ് ധർണയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാർ പ്രവാസികളെ കൊണ്ടുവരണ്ട എന്ന ലക്ഷ്യത്തോടെ മുന്നോട്ടു വന്നപ്പോൾ അതിനെതിരെ മാധ്യമങ്ങളും പ്രവാസി സംഘടനകളും പ്രതിപക്ഷവും പ്രതികരിച്ചത് കുത്തിത്തിരിപ്പാണോ എന്ന് അദ്ദേഹം ചോദിച്ചു. മരിച്ചവർക്ക് സാമ്പത്തിക സഹായം നൽകണമെന്നും പ്രതിപക്ഷ നേതാവ് ധർണയിൽ ആവശ്യപ്പെട്ടു. കുവൈത്ത് യുദ്ധകാലത്ത് കോൺഗ്രസിന്‍റെ പിന്തുണയോടെ ഭരിച്ച ഇന്ത്യൻ സർക്കാർ മാതൃകാപരമായ സമീപനമാണ് സ്വീകരിച്ചത്. ഒരു രൂപ ഈടാക്കാതെ ആളുകളെ മുഴുവൻ തിരികെ കൊണ്ടുവന്നു. ഇത്തരം നടപടികളാണ് ഗവൺെമന്‍റിൽനിന്ന് ജനം പ്രതീക്ഷിക്കുന്നത്.വന്ദേ ഭാരത് മിഷനിലൂടെ ആഴ്ചയിൽ ഒന്നോ രണ്ടോ വിമാനങ്ങൾ അയക്കാനാണ് നടപടി ഉണ്ടായത്. അവിടെയാണ് സംസ്ഥാന സർക്കാറിന്‍റെ ഇടപെടൽ ഉണ്ടാകേണ്ടിയിരുന്നത് -ചെന്നിത്തല കുറ്റപ്പെടുത്തി.

പ്രവാസികളെ സ്വീകരിക്കുമെന്ന് കൊട്ടിഘോഷിച്ച് പറഞ്ഞവർ ഇപ്പോൾ യൂ ടേൺ അടിച്ചുവെന്ന് മുല്ലപ്പള്ളി ആരോപിച്ചു. പ്രവാസികളുടെ ദുഃഖത്തിനും കണ്ണീരിനും കാരണം മുഖ്യമന്ത്രിയുടെ ധാർഷ്ട്യവും താന്തോന്നിത്തരവുമാണ്. കൊവിഡ് കാലം നാടിന് ദുരിതമാണെങ്കിൽ മുഖ്യമന്ത്രിക്കും പാർട്ടിക്കും കൊയ്ത്തുകാലമാണ് നോർക്ക അഞ്ച് ലക്ഷം പേരേ തിരികെ കൊണ്ട് വരാൻ രജിസ്ടേഷൻ നടത്തി എന്നാണ് പറഞ്ഞത്. കൊട്ടിഘോഷിച്ച് സ്വീകരിക്കാൻ തയാറെന്ന് പറഞ്ഞവർ യു ടേൺ അടിച്ചു. വിമാന കമ്പനികൾ പിപി ഇ കിറ്റിന്‍റെ ചിലവ് വഹിക്കണമെന്ന് പറയുന്നത് അതിന്‍റെ പേരിൽ തർക്കമുണ്ടാക്കി വൈകിപ്പിക്കാനാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here