പത്തനംതിട്ട: കേന്ദ്രഭരണ പ്രദേശമായ നഗര്‍ഹവേലിയില്‍ നിന്ന് കാണാതായ യുവതിയെ കണ്ടെത്തിയത് കാമുകനൊപ്പം ക്വാറന്റൈന്‍ കേന്ദ്രത്തില്‍. ഭര്‍ത്താവ് നല്‍കിയ പരാതിയെ തുടര്‍ന്ന് യുവതിയെ അന്വേഷിച്ച്‌ നഗര്‍ ഹവേലി പൊലീസ് ഇന്നലെ പത്തനംതിട്ടയിലെത്തിയപ്പോഴാണ് ഇവിടെയുള്ളവര്‍ വിവരം അറിയുന്നത്.

ADVERTISEMENT

ഭര്‍ത്താവിനെയും രണ്ടര വയസുള്ള കുഞ്ഞിനെയും ഉപേക്ഷിച്ചാണ് ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട തിരുവല്ല സ്വദേശിയായ ഇരുപത്തിയഞ്ചുകാരനായ കാമുകനെ തേടി മുപ്പതുകാരിയായ യുവതി 18ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. കാമുകന്‍ യുവതിയെ സ്വീകരിക്കാന്‍ ഇവിടെയെത്തിയിരുന്നു.

നെടുമ്പാശേരിയില്‍ നിന്ന് കാറില്‍ പുറപ്പെടാന്‍ ഒരുങ്ങിയ കമിതാക്കളെ റവന്യു – ആരോഗ്യ വകുപ്പ് ജീവനക്കാര്‍ തടഞ്ഞു. തങ്ങള്‍ ബന്ധുക്കളാണെന്നാണ് ഇരുവരും പറഞ്ഞത്. തുടര്‍ന്ന് പത്തനംതിട്ടയിലെ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് ഇവരെ മാറ്റി. 18 മുതല്‍ ഇരുവരും ഇവിടെയാണ്. ജൂലായ് രണ്ട് വരെയാണ് ക്വാറന്‍റ്റൈന്‍. അതിനുശേഷം നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.

COMMENT ON NEWS

Please enter your comment!
Please enter your name here