തൃശ്ശൂർ ജില്ലയിൽ 15 പേർക്ക് ഉൾപ്പെടെ സംസ്ഥാനത്ത് ഇന്ന് 152 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു..

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 152 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 98 പേർ വിദേശത്ത് നിന്ന് വന്നവരാണ്. 46 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വന്നവരാണ്. എട്ട് പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ കണ്ടെത്തിയത്. തുടർച്ചയായി ആറാം ദിനമാണ് കേരളത്തിൽ കൊവിഡ് കേസുകൾ നൂറ് കടക്കുന്നത്. 81 പേർ ഇന്ന് രോഗമുക്തി നേടി.

കൊവിഡ് പരിശോധനാ ഫലം പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്-

പത്തനംതിട്ട -25, കൊല്ലം- 18, കണ്ണൂർ- 17, പാലക്കാട് -16, തൃശൂർ -15, ആലപ്പുഴ -15, മലപ്പുറം -10, എറണാകുളം- എട്ട്, കോട്ടയം- ഏഴ്, ഇടുക്കി, കാസർഗോഡ് – 6, തിരുവനന്തപുരം- 4, കോഴിക്കോട് -3, വയനാട്- 2

രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്

കൊല്ലം, പത്തനംതിട്ട- 1, ആലപ്പുഴ-13, കോട്ടയം-3, ഇടുക്കി -2 കോഴിക്കോട്- 35, എറണാകുളം, തൃശൂർ -4 , പാലക്കാട് -1, മലപ്പുറം 7 , കണ്ണൂർ-10

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തി കൊവിഡ് പരിശോധനാ ഫലം പോസിറ്റീവായവരുടെ കണക്ക് –

ഡൽഹി- 15, പശ്ചിമബംഗാൾ-12, മഹാരാഷ്ട്ര, തമിഴ്‌നാട്- 5, കർണാടക-നാല്, ആന്ധ്രപ്രദേശ്- മൂന്ന്, ഗുജറാത്ത്, ഗോവ- ഒന്ന്.

1691 പേരാണ് നിലവിൽ സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 1,54,759 പേർ നിരീക്ഷണത്തിലുണ്ട്. 2282 പേർ ആശുപത്രിയിലാണ്. ഇന്ന് മാത്രം 288 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 148827 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. 4005 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here