വടക്കേക്കാട്: പ്രവാസി കൂട്ടായ്മയായ റെഡ് വോയ്സ് വടക്കേക്കാടിന്റെ അഞ്ചാം വാർഷികത്തിന്റെ ഭാഗമായി ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന 11 വിദ്യാർത്ഥികൾക്ക് ടെലിവിഷൻ നൽകി.

ബാലസംഘം, എസ്.എഫ്.ഐ, ഡി.വൈഎഫ്.ഐ എന്നീ സംഘടനകൾ നടത്തുന്ന ടി.വി ചലഞ്ച് വഴിയാണ് ടി.വി കൈമാറിയത്. സി.പി.എം ചാവക്കാട് ഏരിയാ സെക്രട്ടറി എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. സി.പി.എം വടക്കേക്കാട് ലോക്കൽ സെക്രട്ടറി ഷംസു കല്ലൂർ അദ്ധ്യക്ഷത വഹിച്ചു.റെഡ് വോയ്സ് എക്സിക്യൂട്ടിവ് അംഗം മൊയ്ദീൻ സ്വാഗതവും രജീഷ് നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here