ഗുരുവായൂർ: ഗുരുവായൂർ നഗരസഭ മുൻ വൈസ് ചെയർമാനും കോൺഗ്രസ്സ് നേതാവുമായിരുന്ന വീട്ടിക്കിഴി ഗോപാലകൃഷ്ണൻ അനുസ്മരണം ജൂൺ 27 ന് നടത്തുന്നു . വീട്ടിക്കിഴി ഗോപാലകൃഷ്ണന്റെ 16ാം ചരവാർഷികദിനമാണ് 2020 ജൂൺ 27ന്. എല്ലാ വർഷവും വിപുലമായ അനുസ്മരണ പരിപാടികളാണ് ട്രസ്റ്റ് കൊല്ലംതോറും നടത്തിവരാറുള്ളത്. കോവിഡ് ദുരിതം തുടരുന്ന സാഹചര്യത്തിൽ ഈ വർഷം വിപുലമായ അനുസ്മരണ പരിപാടി നടത്തുന്നില്ല. വീട്ടിക്കിഴിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും, ഓൺലൈൻ പഠനസൗകര്യമില്ലാത്ത ശ്രീകൃഷ്ണ ഹൈസ്കൂളിലെ അർഹരായ 3 വിദ്യാർത്ഥികൾക്ക് ടി.വി നൽകുകയും ചെയ്യുന്നു. ലളിതമായി സംഘടിപ്പിക്കുന്ന ചടങ്ങ് മുൻ ഗുരുവായൂർ ദേവസ്വം ചെയർമാൻ ശ്രീ. ടി.വി ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here