ഗുരുവായൂര്‍: കോവിഡ്-19-ന്റെ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് നാളെ (25.6. 2020) മുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഭണ്ഡാരം തുറന്നെണ്ണുമെന്ന് ദേവസ്വം അഡ്മിനിസ്റ്റ്രേറ്റര്‍ എസ്.വി. ശിശിര്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. ജില്ല കലക്ടര്‍ അനുമതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കനറാ ബാങ്ക് ഗുരുവായൂര്‍ ശാഖയുമായി സഹകരിച്ചാണ് ഭണ്ഡാരങ്ങള്‍ തുറന്നെണ്ണാന് തീരുമാനമായത്.
കൗണ്ടിങ്ങില്‍ പങ്കെടുക്കുന്ന ജീവനക്കാരുടെ എണ്ണത്തിലും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ 60-വയസ്സിന് മുകളില്‍ പ്രായമായവരെ കൗണ്ടിങ്ങ് പ്രവര്‍ത്തിയില്‍നിന്നും ഒഴിവാക്കിയിട്ടുള്ളതായും ദേവസ്വം അഡ്മിനിസ്റ്റ്രേറ്റര്‍ അറിയിച്ചു. ഭണ്ഡാരങ്ങളും, അതിലെ നിക്ഷേപങ്ങളും പൂര്‍ണ്ണമായും അണുവിമുക്തമാക്കിയതിന് ശേഷം, ജില്ല കലക്ടറുടെ ഉത്തരവുപ്രകാരമുള്ള എല്ലാ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ചായിരിയ്ക്കും കൗണ്ടിങ്ങ് ആരംഭിയ്ക്കുകയെന്നും ദേവസ്വം അഡ്മിനിസ്റ്റ്രേറ്റര്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു