തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം ജൂൺ 30 നും ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം ജൂലായ് പത്തിനകം പ്രഖ്യാപിക്കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. സർക്കാർ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ എത്രയും വേഗം ഫലം പ്രഖ്യാപിക്കാനുള്ള നടപടികൾ പരീക്ഷാഭവൻ തുടങ്ങി.

എസ്എസ്എൽസി പരീക്ഷാഫലം ജൂൺ 30നു പ്രഖ്യാപിക്കാനുള്ള നടപടികളാണ് തുടങ്ങിയത്. ജൂലൈ 10 ന് ഹയർ സെക്കന്ററി പരീക്ഷാ ഫലം പ്രഖ്യാപിക്കാനാണ് തീരുമാനം. കഴിഞ്ഞ ദിവസം ഉത്തരക്കടലാസുകളുടെ മൂല്യനിർണയം പൂർത്തിയായിരുന്നു. കണ്ടയ്‌മെന്റ് സോണുകളിലെ മൂല്യനിർണയം വൈകിയതാണ് ഫല പ്രഖ്യാപനം വൈകാൻ കാരണം. കണ്ടയ്‌മെന്റ് സോണുകളിൽ നിശ്ചയിച്ചതിലും കുറച്ചു അധ്യാപകർ മാത്രമാണ് മൂല്യനിർണയത്തിനെത്തിയത്. മൂല്യനിർണയം പൂർത്തിയായ സാഹചര്യത്തിൽ ഫലപ്രഖ്യാപനം നീട്ടിക്കൊണ്ടു പോകേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം.

ഒന്നു മുതൽ പ്ലസ് ടു വരെയുള്ള ഓൺലൈൻ ക്ലാസുകൾ ജൂൺ ഒന്നു മുതൽ ആരംഭിച്ചിരുന്നു. പ്ലസ് വൺ പ്രവേശനം നടക്കാത്തതിനാൽ ഇതിലേക്കുള്ള ക്ലാസുകൾ തുടങ്ങാനായിട്ടില്ല. അതിനാൽ ഫലപ്രഖ്യാപനം എത്രയും വേഗം നടത്തി പ്ലസ് വൺ പ്രവേശനം ഉടൻ പൂർത്തിയാക്കാനാണ് സർക്കാർ നിർദ്ദേശം നൽകിയിട്ടുള്ളത്. ടാബുലേഷൻ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ ജീവനക്കാർക്ക് പരീക്ഷാഭവൻ നിർദേശം നൽകിയിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here