കൊ​ച്ചി: ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​യ്ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ എ​റ​ണാ​കു​ള​ത്ത് 70 കു​ട്ടി​ക​ൾ നിരീക്ഷണത്തിൽ. ചൊ​വ്വ​ര പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ജൂ​നി​യ​ര്‍ പ​ബ്ലി​ക് ഹെ​ല്‍​ത്ത് ന​ഴ്സി​നാ​ണ് കോവിഡ് സ്ഥിരീകരിച്ചത്. ബു​ധ​നാ​ഴ്ച​യാ​ണ് ന​ഴ്സി​ന് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ട് തു​ട​ങ്ങി​യ​ത്. ഇതിന് ശേഷം ഇവർ നി​ര​വ​ധി കു​ട്ടി​ക​ള്‍​ക്ക് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് എ​ടു​ത്തി​രു​ന്നു. ​തു​ട​ര്‍​ന്ന് ഈ ​കു​ട്ടി​ക​ളെ​യും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ​യു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച 70 കു​ട്ടി​ക​ള്‍​ക്ക് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് ന​ല്‍​കി​യെ​ന്ന് ശ്രീ​മൂ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വ്യക്തമാക്കിയത്. ന​ഴ്സി​ന്‍റെ ഭ​ര്‍​ത്താ​വി​നും രോ​ഗ​ബാ​ധ സ്ഥീ​രീ​ക​രി​ച്ചി​രു​ന്നു. ഇ​യാ​ളു​ടെ സ​മ്പ​ര്‍​ക്ക പ​ട്ടി​ക​യും ത​യാ​റാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here