കൊല്ലം: അമൃതാനന്ദമയി മഠത്തിന് മുകളിൽ നിന്ന് ചാടി വിദേശവനിത ആത്മഹത്യ ചെയ്തു. യുകെ സ്വദേശിയായ സ്റ്റെഫെഡ്‌സിയോന എന്ന 45കാരിയാണ് മരിച്ചത്. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കൊല്ലത്ത് അമൃതപുരിയിലെ മഠത്തിലാണ് സംഭവം. ഇന്ന് രാത്രി എട്ടരയോടെയാണ് ഇവർ മഠത്തിലെ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടിയത്. പ്രധാന കെട്ടിടത്തിന്റെ 11ാം നിലയിൽ നിന്നാണ് ഇവർ താഴേക്ക് ചാടിയത്. ഉച്ചയ്ക്കും ഇവർ താഴേക്ക് ചാടാൻ ശ്രമിച്ചിരുന്നു. പൊലീസെത്തിയാണ് പിന്തിരിപ്പിച്ചത്. രാത്രി ഇവർക്ക് ഒപ്പമുണ്ടായിരുന്നവർ ഭജനയ്ക്ക് പോയ സമയത്താണ് ഇവർ വീണ്ടും കെട്ടിടത്തിന് മുകളിലേക്ക് കയറിയത്.

ADVERTISEMENT

ഫെബ്രുവരിയിലാണ് ഇവർ മഠത്തിൽ എത്തിയത്. മരിച്ച യുകെ സ്വദേശി മാനസികമായ വെല്ലുവിളി നേരിട്ടിരുന്നുവെന്ന് മഠം അധികൃതർ പ്രതികരിച്ചു. നാട്ടിലേക്ക് തിരികെ പോകാൻ സാധിക്കാത്തതിൽ മനപ്രയാസം ഉണ്ടായിരുന്നുവെന്നും ഈ വിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്നുമാണ് മഠം അധികൃതർ പറയുന്നത്.

COMMENT ON NEWS

Please enter your comment!
Please enter your name here