കൊച്ചി: അങ്കമാലിയില്‍ അച്ഛന്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച നവജാത ശിശുവിന്‍റെ ആരോഗ്യ നിലയില്‍ പുരോഗതി. കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടര്‍മാരാണ്് ഇക്കാര്യം അറിയിച്ചത്. ഇനിയുള്ള എട്ട് മണിക്കൂര്‍ നിര്‍ണായകമാണെന്നുംം ഡോക്ടര്‍മാരുടെ സംഘം അറിയിച്ചു. തലയില്‍ കട്ടപിടിച്ച രക്തം തിങ്കളാഴ്ച നടത്തിയ ശസ്ത്രക്രിയയിലൂടെ നീക്കിയിരുന്നു. പിന്നാലെ കുട്ടി മുലപ്പാല്‍ കുടിക്കുകയും കൈ കാലുകള്‍ അനക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ പതിനെട്ടാം തീയതി പുലര്‍ച്ചെയാണ് 54 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ അച്ഛന്‍ കാലില്‍ പിടിച്ച്‌ ചുഴറ്റി കട്ടിലിലേക്ക് എറിഞ്ഞത്. ബോധം നഷ്ടമായ നിലയിലാണ് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവം നടന്ന് ആറ് ദിവസത്തിന് ശേഷവും കോലഞ്ചേരിയില്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് കുഞ്ഞിപ്പോള്‍ ഉള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here