കേരളത്തില്‍ ഒരാള്‍ കൂടി കൊവിഡ് ബാധിച്ച്‌ മരിച്ചു. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാര്‍ ആണ് മരിച്ചത്. 68 വയസായിരുന്നു ഇയാള്‍ക്ക്. എട്ടാം തീയ്യതി ദില്ലിയില്‍ നിന്നും പുറപ്പെട്ട് പത്തിന് കേരളത്തിലെത്തിയതായിരുന്നു വസന്തകുമാര്‍. 15-ാം തീയതിയാണ് പനിയെ തുടര്‍ന്ന് കൊവിഡ് പരിശോധന നടത്തിയത്. സംസ്ഥാനത്തെ 22-ാമത്തെ കൊവിഡ് മരണമാണ് ഇത്.


നിസാമുദ്ദിനില്‍ നിന്നാണ് ഇയാള്‍ മടങ്ങിയെത്തിയത്, ക്വാറന്റയിനിലായിരുന്നു. 17-ാം തീയതി പരിശോധനാഫലം പോസിറ്റീവായതിനെ തുടര്‍ന്ന് കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശ്വാസം എടുക്കാന്‍ അടക്കം ബുദ്ധിമുട്ടായതോടെ വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു.
കൊച്ചിയില്‍ നിന്ന് ജീവന്‍രക്ഷാ മരുന്നുകളെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ചവർ 22 ആയി.

LEAVE A REPLY

Please enter your comment!
Please enter your name here